കരിയറിലെ ഏറ്റവും വലിയ അപരാജിത കുതിപ്പ് സ്വന്തമാക്കാൻ മെസ്സി,CR7നെ മറികടക്കാനാവുമോ?

ഈ സീസണിൽ ലയണൽ മെസ്സി തകർപ്പൻ പ്രകടനമാണ് ഇപ്പോൾ പുറത്തെടുക്കുന്നത്.പിഎസ്ജിക്ക് വേണ്ടി ആകെ 11 ഗോളുകളും 12 അസിസ്റ്റുകളും മെസ്സി പൂർത്തിയാക്കി. ക്ലബ്ബിനും രാജ്യത്തിനും വേണ്ടി ആകെ 27 ഗോളുകളിലാണ് മെസ്സി പങ്കാളിത്തം വഹിച്ചു കഴിഞ്ഞിട്ടുള്ളത്.

ഇപ്പോഴിതാ ലയണൽ മെസ്സി തന്റെ കരിയറിലെ ഏറ്റവും വലിയ അൺബീറ്റൻ റൺ സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ്. അതായത് പിഎസ്ജി അടുത്ത മത്സരത്തിൽ ട്രോയസിനെതിരെ പരാജയപ്പെടാതിരുന്നാൽ മെസ്സി തന്റെ കരിയറിലെ ഏറ്റവും വലിയ അപരാജിത കുതിപ്പ് സ്വന്തമാക്കും.ഇതുവരെ കഴിഞ്ഞ 31 മത്സരങ്ങളിൽ മെസ്സി പരാജയം അറിഞ്ഞിട്ടില്ല.അടുത്ത മത്സരം കൂടി പരാജയപ്പെടാതിരുന്നാൽ 32 മത്സരങ്ങളിൽ അപരാജിത കുതിപ്പ് നടത്താനും അതുവഴി പേഴ്സണൽ റെക്കോർഡ് സ്വന്തമാക്കാനും സാധിക്കും.

ഈ വർഷം മാർച്ച് മാസം മുതലാണ് മെസ്സി അൺബീറ്റൻ റൺ ആരംഭിച്ചത്. 31 മത്സരങ്ങളിൽ 25 മത്സരങ്ങളിൽ വിജയിച്ചപ്പോൾ 6 സമനിലകൾ വഴങ്ങേണ്ടിവന്നു. 25 ഗോളുകളാണ് മെസ്സി നേടിയിട്ടുള്ളത്.18 അസിസ്റ്റുകളും ഈ കാലയളവിൽ ലയണൽ മെസ്സി കരസ്ഥമാക്കി.

അതേസമയം മറ്റൊരു സൂപ്പർതാരമായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഏറ്റവും വലിയ അപരാജിത കുതിപ്പ് എന്നുള്ളത് 39 മത്സരങ്ങളാണ്. 2016 ഏപ്രിൽ മാസം മുതൽ 2017 ജനുവരി വരെയാണ് റൊണാൾഡോ അൺബീറ്റൻ റൺ നടത്തിയിട്ടുള്ളത്. ഈ 39 മത്സരങ്ങളിൽ 27 മത്സരങ്ങളിൽ വിജയിക്കുകയും 12 മത്സരങ്ങളിൽ സമനില വഴങ്ങുകയും ചെയ്തു. ഈ കാലയളവിൽ 38 ഗോളുകളും 10 അസിസ്റ്റുകളും ആണ് റൊണാൾഡോ സ്വന്തമാക്കിയിട്ടുള്ളത്.ഏതായാലും റൊണാൾഡോയുടെ ഈ 39 മത്സരങ്ങളിലെ അപരാജിത കുതിപ്പ് തകർക്കാൻ ലയണൽ മെസ്സിക്ക് സാധിക്കുമോ എന്നുള്ളത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *