കന്റോണയേക്കാൾ മുകളിലുള്ള താരമാണ് ക്രിസ്റ്റ്യാനോ, വിശദീകരിച്ച് സ്ക്കോൾസ്!

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസതാരങ്ങളിൽ ഒരാളാണ് എറിക് കന്റോണ.യുണൈറ്റഡിനായി 185 മത്സരങ്ങളിൽ നിന്ന് 82 ഗോളുകൾ നേടിയിട്ടുള്ള താരം നാല് പ്രീമിയർ ലീഗ് കിരീടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.

ഏതായാലും കഴിഞ്ഞ ദിവസം യുണൈറ്റഡിന്റെ മറ്റൊരു ഇതിഹാസമായ പോൾ സ്ക്കോൾ സ്‌ ഇരുവരെയും താരതമ്യം ചെയ്തിരുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ കന്റോണയേക്കാൾ മുകളിൽ നിൽക്കുന്ന താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇതിനുള്ള കാരണങ്ങളും അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഗോൾ ഡോട്ട് കോം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

” ക്രിസ്റ്റ്യാനോയും എറിക്കും തമ്മിൽ സാമ്യതകൾ ഉണ്ട്.പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം ക്രിസ്റ്റ്യാനോ അദ്ദേഹത്തേക്കാളും മുകളിലാണ് നിൽക്കുന്നത്.എറിക് പരിശീലനം നല്ല രൂപത്തിൽ നടത്തിയിരുന്നുവെങ്കിലും ജിമ്മിൽ അത്ര ചിലവഴിച്ചിരുന്നില്ല.പക്ഷേ ക്രിസ്റ്റ്യാനോ റൊണാൾഡോ പരിശീലനത്തിന് മുമ്പും ശേഷവും എല്ലാ വിധ പ്രാക്റ്റീസുകളും നടത്തുമായിരുന്നു.ജിമ്മിൽ ചിലവഴിച്ചു കൊണ്ട് പ്രീമിയർ ലീഗിൽ ആവിശ്യമായ കരുത്ത് അദ്ദേഹം ഉറപ്പ് വരുത്തുമായിരുന്നു.ക്രിസ്റ്റ്യാനോയേക്കാൾ പ്രൊഫഷണൽ ആയ താരത്തെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല.എല്ലാ ദിവസവും എല്ലാ വിധത്തിലുമുള്ള പരിശീലനവും ക്രിസ്റ്റ്യാനോ നടത്താറുണ്ട്.പലരിൽ നിന്നും വ്യത്യസ്ഥമായി അദ്ദേഹം എല്ലാ കാര്യങ്ങളും ക്രിസ്റ്റ്യാനോ ചെയ്യാറുണ്ട്. അദ്ദേഹം സ്വയം തയ്യാറാവുകയാണ് ചെയ്യാറുള്ളത് ” സ്ക്കോൾസ് പറഞ്ഞു.

ക്രിസ്റ്റ്യാനോക്കൊപ്പവും കന്റോണക്കൊപ്പവും കളിച്ചിട്ടുള്ള താരമാണ് സ്ക്കോൾസ്. ഈ സീസണിൽ യുണൈറ്റഡിൽ എത്തിയ റൊണാൾഡോ ഇതിനോടകം തന്നെ നാല് ഗോളുകൾ നേടിക്കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *