ഓസിലിന്റെ ട്വിറ്റർ കമന്ററി, മറുപടിയുമായി ആർട്ടെറ്റ !
ഇന്നലെ നടന്ന യൂറോപ്പ ലീഗിലെ മത്സരത്തിൽ ആഴ്സണലിന് വിജയം കൊയ്യാൻ സാധിച്ചിരുന്നു. ഒരു ഗോളിന് പിറകിൽ നിന്ന ശേഷമായിരുന്നു റാപിഡ് വിയന്ന ആഴ്സണലിനോട് പരാജയമറിഞ്ഞത്. പക്ഷെ മത്സരം ശ്രദ്ദേയമായത് മറ്റൊരു വഴിയിലൂടെയായിരുന്നു. മത്സരത്തിന്റെ തുടക്കം മുതൽ അവസാനം വരെ സൂപ്പർ താരം ഓസിൽ ട്വിറ്ററിൽ കമന്ററി നടത്തിയിരുന്നു. കളത്തിൽ വെച്ച് ടീമിന് പിന്തുണ നൽകാൻ സാധിക്കാത്തതിനാൽ വീട്ടിൽ വെച്ചാണ് താൻ പിന്തുണ നൽകുന്നത് എന്നാണ് ഓസിൽ ട്വിറ്ററിൽ തുടക്കത്തിൽ കുറിച്ചത്. പിന്നീട് താൻ കമ്പ്യൂട്ടറിൽ വർക്ക് ചെയ്യുന്ന ഒരു ആനിമേഷൻ ചിത്രം പങ്കുവെച്ചതിനു ശേഷം മത്സരത്തിന്റെ കമന്ററി ട്വിറ്ററിൽ നടത്തുകയായിരുന്നു. ഇപ്പോഴിതാ ഈ കാര്യത്തോട് തന്റെ പ്രതികരണമറിയിച്ചിരിക്കുകയാണ് ആഴ്സണൽ പരിശീലകൻ ആർട്ടെറ്റ. അക്കാര്യം താൻ അറിഞ്ഞിട്ടുണ്ടെന്നും അത് മികച്ച ഒരു കാര്യമാണ് എന്നാണ് ആർട്ടെറ്റ ഇതിനെ കുറിച്ച് പറഞ്ഞത്. മത്സരത്തിൽ 4-1 ന് ആഴ്സണൽ വിജയിക്കുമെന്ന് ഓസിൽ പ്രവചിച്ചിരുന്നു. കൂടാതെ മാൻ ഓഫ് ദി മാച്ച് ആരെന്ന പോൾ ട്വിറ്റെറിൽ നടത്തുകയും ചെയ്തിരുന്നു.
Okay then, let's go Gunners!!! 😁❤️💪🏼 #UEL #COYG #YaGunnersYa #M1Ö @Arsenal pic.twitter.com/aNIDFewHyy
— Mesut Özil (@MesutOzil1088) October 22, 2020
” അതൊരു മികച്ച കാര്യമാണ്. എന്റെ സ്‌ക്വാഡിൽ ഉള്ള എല്ലാ താരങ്ങളിൽ നിന്നുമുള്ള ഒരു പിന്തുണയാണ് എനിക്കാവിശ്യം.ഞാൻ ഇതിൽ നിന്നും വ്യത്യസ്ഥമായി ഒന്നും പ്രതീക്ഷിച്ചിട്ടില്ല. ഇതൊരു നല്ല കാര്യം തന്നെയാണ്. ഓസിൽ ചെയ്യുന്ന കാര്യങ്ങൾ ഒരിക്കലും എന്നെ അലോസരപ്പെടുത്തുന്നില്ല. ഇതെല്ലാം തന്നെ ഈ സാഹചര്യത്തിന്റെ ഭാഗമാണ്. ഞങ്ങൾക്ക് ആ പൊസിഷനിൽ മികച്ച താരങ്ങൾ ഉണ്ട് എന്നുള്ളത് ആളുകൾ അറിയട്ടെ. ആരാധകർക്ക് എന്തെങ്കിലും വിവരങ്ങൾ ആവിശ്യമുണ്ടെങ്കിൽ അവർ ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്യട്ടെ. ഞാൻ ഇതെല്ലാം ഒരു സാധാരണ കാര്യമായിട്ടേ കണക്കാക്കിയിട്ടൊള്ളൂ. ഈ കാര്യങ്ങൾക്കെല്ലാം തന്നെ വ്യക്തതയോടെയും സത്യസന്ധമായും ഉത്തരങ്ങൾ നൽകാനാണ് ഞാൻ ശ്രമിക്കുന്നത് ” ആർട്ടെറ്റ പറഞ്ഞു. കഴിഞ്ഞ ദിവസം ടീമിൽ എടുക്കാത്തതിനെ വിമർശിച്ചു കൊണ്ട് ഓസിൽ ട്വീറ്റ് ചെയ്തിരുന്നു. ഇതിനും പരിശീലകൻ മറുപടി നൽകിയിരുന്നു. ടീമിൽ കാര്യങ്ങൾ തീരുമാനിക്കുന്നത് താനാണ് എന്നാണ് ആർട്ടെറ്റ പറഞ്ഞത്.
The German star isn't going to keep quiet during his Arsenal exile 🙅♂️
— Goal News (@GoalNews) October 22, 2020