ഒസിമെൻസിനെയും റൊണാൾഡോയെയും ഉൾപ്പെടുത്തി സ്വേപ് ഡീൽ നടത്തുമെന്ന വാർത്ത,പ്രതികരിച്ച് ഏജന്റ്!
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബന്ധപ്പെടുത്തിക്കൊണ്ട് നിരവധി ട്രാൻസ്ഫർ അഭ്യൂഹങ്ങൾ ഈ ട്രാൻസ്ഫർ വിൻഡോയിലുടനീളം പുറത്തേക്ക് വന്നിരുന്നു. എന്നാൽ റൊണാൾഡോ ഇപ്പോഴും മാഞ്ചസ്റ്റർ യുണൈറ്റഡ് താരമാണ്. കഴിഞ്ഞ ദിവസം ഇറ്റാലിയൻ വമ്പൻമാരായ നാപ്പോളിയുമായി ബന്ധപ്പെടുത്തിക്കൊണ്ട് ചില വാർത്തകൾ പുറത്തേക്ക് വന്നിരുന്നു.
നാപ്പോളിയുടെ നൈജീരിയൻ സ്ട്രൈക്കറായ ഒസിമെനിനെ മാഞ്ചസ്റ്റർ യുണൈറ്റഡിന് കൈമാറിക്കൊണ്ട് റൊണാൾഡോയെ നാപോളി സ്വന്തമാക്കുമെന്നായിരുന്നു റൂമർ. എന്നാൽ ഈ ഒരു വാർത്തയെ നിരസിച്ചു കൊണ്ട് ഒസിമെൻസിന്റെ ഏജന്റ് തന്നെ ഇപ്പോൾ രംഗത്ത് വന്നിട്ടുണ്ട്.അതായത് ഇതുമായി ബന്ധപ്പെട്ട യാതൊരുവിധ ചർച്ചകളും നടക്കുന്നില്ല എന്നാണ് താരത്തിന്റെ ഏജന്റായ റോബെർട്ടോ കാലെന്റ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) August 27, 2022
” ഒസിമെൻസിന്റെ യാതൊരുവിധ ചർച്ചകളും പുരോഗതിയിൽ ഇല്ല. മാത്രമല്ല സ്വേപ് ഡീലുകളും പരിഗണനയിൽ ഇല്ല.വിക്ടർ ഒസിമെൻ ഇപ്പോൾ നാപ്പോളിയുടെ താരമാണ്.നാപ്പോളിക്കൊപ്പം യുവേഫ ചാമ്പ്യൻസ് ലീഗ് കളിക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. തന്റെ സഹതാരങ്ങൾക്കും പരിശീലകർക്കുമൊപ്പം അദ്ദേഹം വളരെ അഭിമാനത്തോടുകൂടിയാണ് മുന്നോട്ടുപോകുന്നത് ” ഇതാണ് താരത്തിന്റെ ഏജന്റ് പറഞ്ഞിട്ടുള്ളത്.
ഏതായാലും റൊണാൾഡോയുമായി ബന്ധപ്പെട്ട ഏറ്റവും ശക്തമായ റൂമർ അദ്ദേഹം തന്റെ മുൻ ക്ലബ്ബായ സ്പോർട്ടിങ് മടങ്ങുമെന്നുള്ളതാണ്. പക്ഷേ ഇനി കുറഞ്ഞ ദിവസങ്ങൾ മാത്രമാണ് ട്രാൻസ്ഫർ ജാലകം അടക്കാൻ അവശേഷിക്കുന്നത്.