ഒരൊറ്റ രാത്രി കൊണ്ട് യുണൈറ്റഡ് മഹാസംഭവമാകില്ല : റാൾഫ്!
പുതിയ പരിശീലകനായ റാൾഫ് റാൻഗ്നിക്കിന്റെ കീഴിൽ ആദ്യ മത്സരത്തിനുള്ള ഒരുക്കത്തിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.പ്രീമിയർ ലീഗിലെ 15-ആം റൗണ്ട് പോരാട്ടത്തിൽ ക്രിസ്റ്റൽ പാലസാണ് യുണൈറ്റഡിന്റെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 7:30-ന് ഓൾഡ് ട്രാഫോഡിൽ വെച്ചാണ് മത്സരം അരങ്ങേറുക.
എന്നാൽ ഈ മത്സരത്തിൽ തന്നെ യുണൈറ്റഡിന്റെ ഭാഗത്തു നിന്നും വലിയ രൂപത്തിലുള്ള പ്രെസ്സിങ് ശൈലി പ്രതീക്ഷിക്കേണ്ട എന്നറിയിച്ചിരിക്കുകയാണിപ്പോൾ റാൾഫ്. ഒരൊറ്റ രാത്രി കൊണ്ട് വലിയ സംഭവമാകില്ല എന്നാണ് ഇദ്ദേഹം അറിയിച്ചിരിക്കുന്നത്.റാൾഫിന്റെ വാക്കുകൾ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) December 5, 2021
” നിലവിൽ നമ്മൾ എവിടെയാണ് ഉള്ളത് എന്നത് അംഗീകരിച്ചേ മതിയാവൂ.അത് മനസ്സിലാക്കാനുള്ള പരിചയസമ്പത്തും സാമാർഥ്യവും അവർക്കുണ്ട്.പക്ഷേ ഒരൊറ്റ രാത്രി കൊണ്ട് എനിക്ക് ഇവരെ മഹാസംഭവമാക്കാൻ കഴിയില്ല. ഒരൊറ്റ രാത്രി യുണൈറ്റഡ് പ്രസിങ് ശൈലിയിലേക്ക് മാറുകയുമില്ല.അതിന് എനിക്ക് മൂന്നോ നാലോ ആഴ്ച്ചകൾ ആവിശ്യമാണ്.നമ്മുടെ പക്കലിൽ ഉള്ള താരങ്ങൾ ഏത് രൂപത്തിൽ ഉള്ളവരാണ് എന്നതിനെ കുറിച്ച് നമ്മൾ ബോധവാൻമാരായിരിക്കണം.എനിക്കിപ്പോൾ തന്നെ താരങ്ങളോട് ആവിശ്യപ്പെടാനോ അവർക്കത് ഡെലിവർ ചെയ്യാനോ സാധിക്കില്ല.എന്റെ ഫുട്ബോൾ സ്ലോ അല്ല എന്നുള്ളത് തീർച്ചയാണ്.ശൈലിയുടെയും ആശയങ്ങളുടെയും കാര്യത്തിൽ ഞാൻ ക്ലോപ്പിൽ നിന്നും അകലെയല്ല, അക്കാര്യം രഹസ്യവുമല്ല ” ഇതാണ് റാൾഫ് പറഞ്ഞത്.
മൈക്കൽ കാരിക്കിന് കീഴിൽ മികച്ച പ്രകടനം നടത്താൻ യുണൈറ്റഡ് സാധിച്ചിരുന്നു. റാൾഫിന് കീഴിൽ യുണൈറ്റഡ് വിജയിച്ചു കൊണ്ട് തുടങ്ങുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.