ഒരൊറ്റ മിസ്റ്റേക്ക്, ഈ തോൽവി വരുത്തിവെച്ചത്: പ്രതികരിച്ച് ടെൻ ഹാഗ്!

ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് തോൽവി ഏറ്റുവാങ്ങിയിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഫുൾ ഹാം യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ 65ആം മിനുട്ടിൽ ബാസി ഫുൾഹാമിന് ലീഡ് നേടിക്കൊടുത്തങ്കിലും 89ആം മിനുട്ടിൽ മഗ്വയ്ർ തിരിച്ചടിക്കുകയായിരുന്നു. അതിനുശേഷം യുണൈറ്റഡ് വിജയത്തിന് വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കെ ഫുൾഹാം ഒരു കൗണ്ടർ അറ്റാക്ക് നടത്തുകയും ഗോൾ നേടിക്കൊണ്ട് വിജയം പിടിച്ചെടുക്കുകയുമായിരുന്നു.

ട്രവോറെയുടെ അതിവേഗത്തിലുള്ള മുന്നേറ്റത്തിന് ഒടുവിൽ ഇവോബിയാണ് ഫുൾഹാമിന്റെ വിജയഗോൾ നേടിയത്.ആ ഗോൾ പിറന്ന സാഹചര്യത്തെ ടെൻ ഹാഗ് ഇപ്പോൾ വിമർശിച്ചിട്ടുണ്ട്. ഒരു താരം ശരിയായ പൊസിഷനിൽ അല്ലായിരുന്നുവെന്നും അതിനാലാണ് ആ ഗോൾ പിറന്നത് എന്നുമാണ് ടെൻഹാഗ് പറഞ്ഞിട്ടുള്ളത്. ഒരൊറ്റ മിസ്റ്റേക്കാണ് ഈ തോൽവി വരുത്തിവെച്ചതെന്നും അദ്ദേഹം ആരോപിച്ചു.ടെൻഹാഗിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“അതൊരു ത്രോ ഇന്നായിരുന്നു.ഞങ്ങൾ അവരെ പ്രഷറിലാക്കി കൊണ്ടിരിക്കുന്ന ഒരു സമയമായിരുന്നു അത്. എന്നാൽ ഞങ്ങളുടെ ഒരു താരം തെറ്റായ പൊസിഷനിലായിരുന്നു. ഒരു ടീം എന്ന നിലയിൽ ഞങ്ങൾ ഉറപ്പുവരുത്തേണ്ട ഒരു കാര്യമുണ്ട്, എല്ലാവരും ശരിയായ പൊസിഷനിൽ ആണ് ഉള്ളതെന്ന് ഞങ്ങൾ ഉറപ്പുവരുത്തണമായിരുന്നു. യഥാർത്ഥത്തിൽ അവരെ രക്ഷപ്പെടാൻ അനുവദിച്ചത് ഞങ്ങളാണ്. ആ മിസ്റ്റേക്കാണ് ഈ തോൽവി വരുത്തിവെച്ചത്. എന്നിരുന്നാലും തിരിച്ചടിക്കാനുള്ള കഴിവ് ഞങ്ങൾ തെളിയിച്ചു.സമനിലക്ക് വേണ്ടി പോരാടി സമനില നേടിയിരുത്തിയിരുന്നു. എന്നാൽ വിജയത്തിനുവേണ്ടി ശ്രമിക്കുന്നതിനിടയിലാണ് ഈ തോൽവി ഏറ്റുവാങ്ങേണ്ടി വന്നത്. അതും ഒരു മിസ്റ്റേകിന്റെ കാരണത്താൽ.യഥാർത്ഥത്തിൽ ഞങ്ങൾക്ക് ഈ മത്സരം വിജയിക്കാൻ സാധിക്കുമായിരുന്നു. പക്ഷേ രണ്ട് പകുതികളുടെയും തുടക്കത്തിൽ ഒരു പതിഞ്ഞ തുടക്കമാണ് ഞങ്ങൾ നൽകിയത്. അത് നിർബന്ധമായും മാറേണ്ടതുണ്ട് ” ഇതാണ് ടെൻ ഹാഗ് പറഞ്ഞിട്ടുള്ളത്.

സൂപ്പർ താരം ഹൊയ്ലുണ്ട് പരിക്ക് മൂലം ഇന്നലത്തെ മത്സരത്തിൽ ഉണ്ടായിരുന്നില്ല.അത് ക്ലബ്ബിന് തിരിച്ചടി ഏൽപ്പിക്കുന്ന ഒരു കാര്യമായിരുന്നു.നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആറാം സ്ഥാനത്താണ്. 26 മത്സരങ്ങളിൽ നിന്ന് 44 പോയിന്റാണ് അവർക്കുള്ളത്.ഈ പ്രീമിയർ ലീഗിൽ 10 തോൽവികൾ അവർ ഏറ്റുവാങ്ങിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *