ഒരു സീസണിന് 200 മില്യൺ യൂറോ,ക്രിസ്റ്റ്യാനോക്ക് മുമ്പിൽ കണ്ണ് തള്ളിക്കുന്ന ഓഫർ!

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബ്ബുമായുള്ള കരാർ മാഞ്ചസ്റ്റർ യുണൈറ്റഡ് ഉപേക്ഷിച്ചിരുന്നു. റൊണാൾഡോ ഈയിടെ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ വലിയ രൂപത്തിലുള്ള വിമർശനങ്ങൾ ഒരു അഭിമുഖത്തിൽ ഉന്നയിച്ചിരുന്നു. ഇത് ലോകത്ത് വലിയ ചർച്ചയാവുകയും ചെയ്തിരുന്നു.

ഇതിന് തുടർന്നാണ് റൊണാൾഡോയുടെ സമ്മതത്തോടുകൂടി യുണൈറ്റഡ് കരാർ ഉപേക്ഷിച്ചത്. ഏതായാലും നിലവിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഫ്രീ ഏജന്റാണ്.പുതിയ ഒരു ക്ലബ്ബിനെ അദ്ദേഹം ഇതുവരെ കണ്ടെത്തിയിട്ടില്ല.പോർച്ചുഗല്ലിനൊപ്പം ഖത്തർ വേൾഡ് കപ്പ് കളിക്കുകയാണ് നിലവിൽ റൊണാൾഡോ.

ഈ വരുന്ന ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ അദ്ദേഹം പുതിയ ഒരു ക്ലബ്ബിലേക്ക് ചേക്കേറിയേക്കും. ഇപ്പോഴിതാ റൊണാൾഡോക്ക് സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്സ്ർ ഒരു കണ്ണ് തള്ളിക്കുന്ന ഓഫർ സമർപ്പിച്ചിട്ടുണ്ട്. ഒരു സീസണിൽ സാലറിയായി കൊണ്ട് 200 മില്യൺ യുറോയാണ് ഇവർ വാഗ്ദാനം ചെയ്തിട്ടുള്ളത്. ഇത്തരത്തിൽ 2025 വരെയുള്ള ഒരു കരാറാണ് ഇവർ മുന്നോട്ട് നീട്ടി വെച്ചിട്ടുള്ളത്.

പക്ഷേ ക്രിസ്റ്റ്യാനോ ഈ ഓഫറിൽ ഇതുവരെ യാതൊരുവിധ തീരുമാനങ്ങളും എടുത്തിട്ടില്ല. അദ്ദേഹം ഇപ്പോൾ പൂർണ്ണമായും വേൾഡ് കപ്പിലാണ് ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത്. ഖത്തർ വേൾഡ് കപ്പിന് ശേഷം ആയിരിക്കും അദ്ദേഹം ഈ ഓഫറുകൾ പരിഗണിക്കുക. ഈ ഭീമൻ ഓഫർ സ്വീകരിച്ചുകൊണ്ട് അദ്ദേഹം സൗദിയിലേക്ക് ചേക്കേറാൻ തയ്യാറാവുമോ എന്നുള്ളത് കണ്ടറിയേണ്ട കാര്യമാണ്.

സൗദി ക്ലബ്ബ് ഓഫർ നൽകിയ വിവരം ഫാബ്രിസിയോ റൊമാനോ അടക്കമുള്ളവർ സ്ഥിരീകരിച്ചു കഴിഞ്ഞിട്ടുണ്ട്. ഏതായാലും റൊണാൾഡോ യൂറോപ്പ് വിടുമോ എന്നുള്ള കാര്യത്തിലാണ് സംശയങ്ങൾ നിലനിൽക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *