ഒമ്പത് ഗോളുകൾ, ചെകുത്താൻമാർക്ക് മുമ്പിൽ ഒരുപിടി ചാരമായി സതാംപ്റ്റൺ!
പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് അതുജ്ജ്യലവിജയം. എതിരില്ലാത്ത ഒമ്പത് ഗോളുകൾക്കാണ് ചെകുത്താൻ കൂട്ടം സതാംപ്റ്റണെ ഓൾഡ് ട്രാഫോഡിൽ കശാപ്പ് ചെയ്തത്.ആദ്യപകുതിയിൽ നാലും രണ്ടാം പകുതിയിൽ അഞ്ചും ഗോളുകളാണ് യുണൈറ്റഡ് നേടിയത്. രണ്ട് താരങ്ങൾ ചുവപ്പ് കാർഡ് കണ്ടു പുറത്തു പോയതാണ് സതാംപ്റ്റണ് വിനയായത്.ജയത്തോടെ യുണൈറ്റഡ് പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ്.22 മത്സരങ്ങളിൽ നിന്ന് 44 പോയിന്റാണ് യുണൈറ്റഡിന്റെ സമ്പാദ്യം. മാഞ്ചസ്റ്റർ സിറ്റിയാണ് ഒന്നാം സ്ഥാനത്ത്.
Man Utd equal the record for the biggest win in Premier League history!
— Goal (@goal) February 2, 2021
🤯🤯🤯🤯🤯🤯🤯🤯🤯 pic.twitter.com/UihpArdXq6
മത്സരത്തിന്റെ രണ്ടാം മിനുട്ടിൽ തന്നെ സതാംപ്റ്റൺ താരം അലക്സാന്ദ്രേ റെഡ് കാർഡ് കണ്ട് പുറത്ത് പോവുകയായിരുന്നു.തുടർന്ന് 18-ആം മിനിറ്റിൽ ഷോയുടെ അസിസ്റ്റിൽ നിന്ന് വാൻ ബിസാക്കയുടെ ഗോൾ വന്നു.25-ആം മിനുട്ടിൽ ഗ്രീൻവുഡിന്റെ അസിസ്റ്റിൽ നിന്നും റാഷ്ഫോർഡ് ഗോൾ കണ്ടെത്തി.34-ആം മിനുട്ടിൽ ജാൻ സെൽഫ് ഗോൾ വഴങ്ങി. 39 ആം മിനിറ്റിൽ ഷോയുടെ ക്രോസിൽ നിന്നും ഒരു ഹെഡ്ഡറിലൂടെ കവാനി ഗോൾ നേടി. ഈ നാലു ഗോളുകൾ നേടിക്കൊണ്ടാണ് യുണൈറ്റഡ് ആദ്യപകുതിയിൽ കളം വിട്ടത്. രണ്ടാം പകുതിയുടെ 69 ആം മിനുട്ടിൽ ബ്രൂണോയുടെ അസിസ്റ്റിൽ നിന്നും മാർഷ്യൽ ഗോൾ നേടി.71-ആം മിനുട്ടിൽ ഒരു ലോങ്ങ് റേഞ്ചറിലൂടെ മക്ടോമിനി ഗോൾ കണ്ടെത്തി.86-ആം മിനുട്ടിൽ ജാനും റെഡ് കാർഡ് കണ്ട് പുറത്ത് പോയി.87-ആം മിനുട്ടിൽ ബ്രൂണോ പെനാൽറ്റിയിലൂടെ ലീഡ് ഉയർത്തി.90-ആം മിനുട്ടിൽ മാർഷ്യലും 93-ആം മിനുട്ടിൽ ബ്രൂണോയുടെ അസിസ്റ്റിൽ നിന്ന് ഡാനിയൽ ജെയിംസ് കൂടി ഗോൾ നേടിയതോടെ ഗോൾപട്ടിക പൂർത്തിയായി.
Manchester United are the first team in Premier League history to win 9-0 twice.
— Squawka Football (@Squawka) February 2, 2021
Southampton are the first team in Premier League history to lose 9-0 twice.
A record-breaking evening at Old Trafford. 🤯 pic.twitter.com/RaT9lCtEiG