ഒടുവിൽ മനസ്സ് മാറ്റി ടെൻ ഹാഗ്, റൊണാൾഡോയെ പോകാൻ അനുവദിക്കും!

വളരെ കഠിനമായ ഒരു അവസ്ഥയിലൂടെയാണ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇപ്പോൾ കടന്നു പോകുന്നത്. എന്തെന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിക്കാനുള്ള അവസരം പോലും ഇപ്പോൾ അദ്ദേഹത്തിന് പരിശീലകനായ ടെൻ ഹാഗ് നൽകുന്നില്ല.കേവലം ഒരു പ്രീമിയർ ലീഗ് മത്സരത്തിൽ മാത്രമാണ് ഇതുവരെ റൊണാൾഡോ സ്റ്റാർട്ട് ചെയ്തിട്ടുള്ളത്.

ഈ സീസണിൽ ഒരു പെനാൽറ്റി ഗോൾ മാത്രമാണ് റൊണാൾഡോക്ക് അവകാശപ്പെടാനുള്ളത്. മാത്രമല്ല പോർച്ചുഗലിനു വേണ്ടി കളിച്ചപ്പോൾ ഒരു അസിസ്റ്റ് മാത്രമാണ് താരത്തിന് നേടാൻ കഴിഞ്ഞിട്ടുള്ളത്.ചുരുക്കത്തിൽ തന്റെ കരിയറിലെ ഏറ്റവും ബുദ്ധിമുട്ടേറിയ സമയത്തിലൂടെയാണ് റൊണാൾഡോ പോയിക്കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാനുള്ള ശ്രമങ്ങൾ റൊണാൾഡോ നടത്തിയിരുന്നുവെങ്കിലും അത് ഫലം കണ്ടിരുന്നില്ല. മാത്രമല്ല താരത്തെ കൈവിടാൻ ഒരുക്കമല്ല എന്നുള്ളത് യുണൈറ്റഡിന്റെ പരിശീലകനായ ടെൻ ഹാഗ് വ്യക്തമാക്കിയിരുന്നു. പക്ഷേ പിന്നീട് താരത്തെ കളിപ്പിക്കാൻ പോലും ഇതേ ടെൻ ഹാഗ് തയ്യാറാവാതെ ഇരിക്കുകയായിരുന്നു.

എന്നാൽ ടെൻ ഹാഗ് തന്റെ നിലപാടിൽ മാറ്റം വരുത്തി എന്നുള്ള റിപ്പോർട്ടുകളാണ് പുറത്തേക്ക് വരുന്നത്. ഈ വരുന്ന ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ക്ലബ് വിടാൻ റൊണാൾഡോയെ യുണൈറ്റഡും ടെൻ ഹാഗും അനുവദിക്കും. പക്ഷേ അനുയോജ്യമായ ഓഫർ വന്നാൽ മാത്രമേ യുണൈറ്റഡ് സമ്മതം മൂളുകയൊള്ളൂ. പ്രമുഖ മാധ്യമമായ ടെലെഗ്രാഫാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

പക്ഷേ സീസണിന്റെ മധ്യത്തിൽ വച്ച് തനിക്ക് അനുയോജ്യമായ ഒരു ക്ലബ്ബ് കണ്ടെത്തുക എന്നുള്ളത് റൊണാൾഡോക്ക് വളരെ ബുദ്ധിമുട്ടേറിയ ഒരു കാര്യമായിരിക്കും. കഴിഞ്ഞ സമ്മറിൽ റൊണാൾഡോയെ പല ക്ലബ്ബുകളുമായി ബന്ധപ്പെടുത്തി വാർത്തകൾ ഉണ്ടായിരുന്നുവെങ്കിലും അതൊന്നും നടക്കാതെ പോവുകയായിരുന്നു. ഏതായാലും റൊണാൾഡോ ഏത് രൂപത്തിലുള്ള തീരുമാനമായിരിക്കും എടുക്കുക എന്നുള്ളത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *