ഏറ്റവും വലിയ ജീനിയസ് :ഡി ബ്രൂയിനക്ക് വലിയ പ്രശംസകൾ

ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി സമനില വഴങ്ങിയിരുന്നു.ആൻഫീൽഡിൽ വെച്ച് നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ ലിവർപൂൾ സമനിലയിൽ തളക്കുകയായിരുന്നു.രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതമാണ് നേടിയത്.മത്സരത്തിൽ ലിവർപൂൾ മികച്ച പ്രകടനമാണ് നടത്തിയത്.ഗോളുകൾ നേടാനാവാതെ പോയത് അവർക്ക് തിരിച്ചടിയാവുകയായിരുന്നു.

മത്സരത്തിന്റെ 23ആം മിനിട്ടിലാണ് മാഞ്ചസ്റ്റർ സിറ്റി സ്റ്റോൺസിലൂടെ ലീഡ് എടുക്കുന്നത്. എന്നാൽ അതിന്റെ ക്രെഡിറ്റ് ഡി ബ്രൂയിനക്ക് നൽകണം. അദ്ദേഹം തന്റെ ബുദ്ധി വൈഭവം ഉപയോഗിച്ചുകൊണ്ട് ഉണ്ടാക്കിയെടുത്ത ഗോളാണിത്. വളരെ വേഗത്തിൽ കോർണർ കിക്ക് എടുത്ത് കൃത്യമായ പൊസിഷനിലേക്ക് അദ്ദേഹം പന്ത് എത്തിക്കുകയായിരുന്നു. താരത്തിന്റെ ഈ അസിസ്റ്റിന് വലിയ പ്രശംസകളാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്.പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ ജീനിയസ് എന്നാണ് ഒരു ആരാധകൻ ഡി ബ്രൂയിനയെ വിശേഷിപ്പിച്ചിട്ടുള്ളത്.

ഡി ബ്രൂയിന ഒരു അവിശ്വസനീയ താരമാണ്, അദ്ദേഹം ചെയ്തത് അസാധാരണമായ കാര്യമാണ് എന്നാണ് മറ്റൊരു ആരാധകൻ എഴുതിയിട്ടുള്ളത്. കരിയറിൽ ഒരിക്കലെങ്കിലും ബാലൺഡി’ഓർ പുരസ്കാരം ലഭിക്കേണ്ട താരമാണ് ഡി ബ്രൂയിന എന്നാണ് മറ്റൊരാൾ അവകാശപ്പെട്ടിട്ടുള്ളത്.ഡി ബ്രൂയിനയുടെ പാസും സ്റ്റോൺസിന്റെ ഗോളും നേരിട്ട് ട്രെയിനിങ് ഗ്രൗണ്ടിൽ നിന്നുള്ളതാണ് എന്നാണ് ഒരാൾ അഭിപ്രായപ്പെട്ടിട്ടുള്ളത്. അതേസമയം ഇതിഹാസമായ റോയ് കീനും ഡി ബ്രൂയിനയെ പ്രശംസിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” അദ്ദേഹം ചെയ്ത കാര്യങ്ങൾ ചെയ്യുക എന്നുള്ളത് പലർക്കും സാധിക്കാത്ത ഒന്നാണ്.അദ്ദേഹത്തിന്റെ ആ പാസ് 100% പെർഫെക്റ്റ് ആയിരുന്നു. ഫന്റാസ്റ്റിക് ആയിട്ടുള്ള ഒരു ഡെലിവറി തന്നെയാണ് അദ്ദേഹത്തിൽ നിന്നും ഉണ്ടായിട്ടുള്ളത് ” ഇതാണ് ഡി ബ്രൂയിനയെ കുറച്ച് കീൻ പറഞ്ഞിട്ടുള്ളത്. എന്നാൽ രണ്ടാം പകുതിയിൽ അദ്ദേഹത്തെ പരിശീലകൻ പെപ് പിൻവലിച്ചിരുന്നു. വളരെ നിരാശയോടും ദേഷ്യത്തോട് കൂടിയുമായിരുന്നു അദ്ദേഹം കളിക്കളം വിട്ടിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *