ഏറ്റവും മികച്ച ലീഗാണ് പ്രീമിയർ ലീഗ് :തുറന്ന് പറഞ്ഞ് മോഡ്രിച്ച്

2008 മുതൽ 2012 വരെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ടോട്ടൻഹാമിന് വേണ്ടിയായിരുന്നു ലൂക്ക മോഡ്രിച്ച് കളിച്ചിരുന്നത്. അതിനുശേഷമാണ് അദ്ദേഹത്തെ റയൽ മാഡ്രിഡ് സ്വന്തമാക്കിയത്. പിന്നീട് ഏവരെയും അത്ഭുതപ്പെടുത്തുന്ന ഒരു കരിയർ അദ്ദേഹം റയൽ മാഡ്രിഡിൽ ഉണ്ടാക്കിയെടുത്തു. ലോകത്തെ ഏറ്റവും മികച്ച താരത്തിനുള്ള ബാലൺഡി’ഓർ പുരസ്കാരം വരെ സ്വന്തമാക്കാൻ ഇക്കാലയളവിൽ മോഡ്രിച്ചിന് സാധിക്കുകയായിരുന്നു.

ഏതായാലും ഇംഗ്ലീഷ് പ്രീമിയർ ലീഗിനെ കുറിച്ച് ചില കാര്യങ്ങൾ ലൂക്ക മോഡ്രിച്ച് പറഞ്ഞിട്ടുണ്ട്. അതായത് ലോകത്തെ ഏറ്റവും മികച്ച ലീഗ് ഇംഗ്ലീഷ് പ്രീമിയർ ലീഗാണ് എന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. എല്ലാ ആഴ്ചയിലും ഓരോ വലിയ മത്സരങ്ങൾ അവിടെ കളിക്കേണ്ടി വരുന്നുവെന്നും മോഡ്രിച്ച് പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഞാനിപ്പോൾ സ്പെയിനിലാണ് കളിക്കുന്നത്, സ്പെയിനിൽ റയൽ മാഡ്രിഡിനെക്കാൾ മികച്ച ഒരു ടീമിനെ നമുക്ക് ലഭിക്കാനില്ല.പക്ഷേ പൊതുവായി പറയുകയാണെങ്കിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഒരു വലിയ വെല്ലുവിളിയാണ്.ലോകത്തെ ഏറ്റവും മികച്ച ലീഗ് അവരാണെന്ന് പറയാം, അല്ലെങ്കിൽ ലോകത്തെ ഏറ്റവും മികച്ച ലീഗുകളിൽ ഒന്നാണ് അവർ. അവിടുത്തെ ഫുട്ബോൾ കൾച്ചർ അതുല്യമാണ്. തീർച്ചയായും നമ്മൾ അത് അനുഭവിക്കേണ്ടതും അഭിനന്ദിക്കേണ്ടതുമാണ്. ഓരോ ആഴ്ചയിലും ഓരോ വലിയ മത്സരങ്ങൾ അവിടെ നമുക്ക് കളിക്കേണ്ടി വരുന്നു. അതുകൊണ്ടുതന്നെയാണ് കൂടുതൽ താരങ്ങൾ അങ്ങോട്ട് ആകർഷരായി കൊണ്ട് പോകുന്നത്.എന്റെ ഭാഗം ഞാൻ അവിടെ ചെയ്തു തീർത്തിട്ടുണ്ട്.ഇനി ഈ പ്രായത്തിൽ അവിടേക്ക് തിരിച്ചു പോവുക എന്നത് ബുദ്ധിമുട്ടാണ്. പക്ഷേ എന്ത് സംഭവിക്കും എന്നുള്ളത് നമുക്കറിയില്ലല്ലോ ” ഇതാണ് മോഡ്രിച്ച് പറഞ്ഞിട്ടുള്ളത്.

പ്രീമിയർ ലീഗ് ക്ലബ്ബുകൾക്ക് തിരിച്ചടിയേറ്റ ഒരു സീസൺ കൂടിയാണിത്. ഒരു പ്രീമിയർ ലീഗ് ക്ലബ്ബിനു പോലും ചാമ്പ്യൻസ് ലീഗിന്റെ സെമിഫൈനലിലോ യൂറോപ ലീഗിന്റെ സെമിഫൈനലിലോ പ്രവേശിക്കാൻ കഴിഞ്ഞിട്ടില്ല. കോൺഫറൻസ് ലീഗിൽ സെമിയിൽ പ്രവേശിച്ച ആസ്റ്റൻ വില്ല മാത്രമാണ് യൂറോപ്യൻ കോമ്പറ്റീഷനുകളിൽ പ്രീമിയർ ലീഗിനെ പ്രതിനിധീകരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *