എൻസോ ഒരു പ്രശ്നമായേക്കാം:തുറന്ന് പറഞ്ഞ് റീസ് ജെയിംസ്

ഇത്തവണത്തെ കോപ്പ അമേരിക്ക കിരീടം നേടിയതിനുശേഷം അർജന്റീന നടത്തിയ സെലിബ്രേഷൻ വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു.എൻസോ ഫെർണാണ്ടസ് ഉൾപ്പെടെയുള്ള അർജന്റൈൻ താരങ്ങൾ ഫ്രഞ്ച് താരങ്ങൾക്കെതിരെ വംശീയമായ അധിക്ഷേപം നടത്തുകയായിരുന്നു. തുടർന്ന് തന്റെ തെറ്റ് മനസ്സിലാക്കിയ എൻസോ മാപ്പ് പറയുകയും ചെയ്തു.പക്ഷേ ഇത് ഫുട്ബോൾ ലോകത്ത് വലിയ വിവാദമായി.എൻസോയുടെ ചെൽസിയിലെ സഹതാരങ്ങൾ തന്നെ വലിയ പ്രതിഷേധം അറിയിച്ചിരുന്നു.

ഏതായാലും എൻസോ വെക്കേഷൻ കഴിഞ്ഞ് ചെൽസിയിലേക്ക് മടങ്ങി വരുമ്പോൾ എങ്ങനെയാവും ക്ലബ്ബിലെ അന്തരീക്ഷം എന്നതാണ് ആരാധകർ ഉറ്റുനോക്കുന്നത്.എൻസോയുടെ മടങ്ങിവരവ് ക്ലബ്ബിനകത്ത് പ്രശ്നങ്ങൾക്ക് കാരണമായേക്കാം എന്നാണ് ചെൽസി സൂപ്പർ താരമായ റീസ് ജെയിംസ് പറഞ്ഞിട്ടുള്ളത്. എല്ലാവരോടും നേരിട്ട് സംസാരിച്ചാൽ മാത്രമാണ് ഇതിനൊരു പരിഹാരമാവുകയൊന്നും ജയിംസ് പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” തീർച്ചയായും അദ്ദേഹത്തിന്റെ മടങ്ങിവരവ് പ്രശ്നങ്ങൾക്ക് കാരണമായേക്കാം.പക്ഷേ മുഖത്തോട് മുഖം നോക്കി സംസാരിച്ചാൽ കാര്യങ്ങൾ പരിഹരിക്കാം എന്നാണ് ഞാൻ കരുതുന്നത്. പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ കാര്യങ്ങൾ പരിഹരിക്കപ്പെടുമെന്നും ഈ സീസണിൽ നല്ല രൂപത്തിൽ മുന്നോട്ടുപോകാൻ കഴിയുമെന്നുമാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ഇതൊരു ബുദ്ധിമുട്ടേറിയ സാഹചര്യമാണ്. ഫുട്ബോളിൽ റേസിസത്തിനോ വിവേചനങ്ങൾക്കോ സ്ഥാനമില്ല.പക്ഷേ അദ്ദേഹം ഉടൻ തന്നെ തെറ്റു മനസ്സിലാക്കി മാപ്പ് പറഞ്ഞിട്ടുണ്ട്.ക്ലബ്ബും വ്യക്തതകൾ വരുത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ ചെയ്യാൻ പറ്റിയ ഏറ്റവും മികച്ച കാര്യങ്ങൾ തന്നെയാണ് അവർ ചെയ്തിട്ടുള്ളത് “ഇതാണ് റീസ് ജെയിംസ് പറഞ്ഞിട്ടുള്ളത്.

എന്നാൽ എൻസോയുടെ മടങ്ങിവരവ് പ്രശ്നങ്ങൾക്ക് കാരണമാവില്ല എന്ന് ചെൽസി പരിശീലകനായ മരെസ്ക്ക പറഞ്ഞിരുന്നത്. എല്ലാക്കാര്യത്തിലും താരവും ക്ലബ്ബും തമ്മിൽ വ്യക്തതകൾ വരുത്തിയിട്ടുണ്ട് എന്ന് ഇദ്ദേഹം വ്യക്തമാക്കിയിരുന്നു. ഏതായാലും അധികം വൈകാതെ തന്നെ എൻസോ ക്ലബ്ബിനോടൊപ്പം ജോയിൻ ചെയ്യും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *