എവിടെപ്പോയി ലോയൽറ്റി? റൊണാൾഡോയെ പരിഹസിച്ച് കാരഗർ!

കഴിഞ്ഞ സീസണിലായിരുന്നു യുവന്റസ് വിട്ടുകൊണ്ട് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസ് വിട്ടുകൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് എത്തിയത്. റൊണാൾഡോ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറുമെന്നുള്ള അഭ്യൂഹങ്ങൾ കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയത്തായിരുന്നു റൊണാൾഡോ യുണൈറ്റഡിൽ എത്തിയത്.

എന്നാൽ ഒരു സീസണിന് ശേഷം ഇപ്പോൾ റൊണാൾഡോ യുണൈറ്റഡ് വിടാനുള്ള ഒരുക്കത്തിലാണ്.യുണൈറ്റഡിന് ചാമ്പ്യൻസ് ലീഗ് യോഗ്യത ലഭിക്കാത്തതാണ് റൊണാൾഡോയെ ഇതിന് പ്രേരിപ്പിക്കുന്നത്.ക്ലബ് വിടാൻ റൊണാൾഡോ ഇപ്പോൾ യുണൈറ്റഡിനോട് അനുവാദം ചോദിച്ചിട്ടുണ്ട്.

ഇപ്പോഴിതാ ലിവർപൂൾ ഇതിഹാസമായ ജാമി കാരഗർ റൊണാൾഡോയുടെ ലോയൽറ്റിയെ പരിഹസിച്ചിട്ടുണ്ട്.യുണൈറ്റഡിനോടുള്ള സ്നേഹം കൊണ്ട് ക്ലബ്ബിൽ എത്തിയ റൊണാൾഡോയുടെ സ്നേഹം എവിടെപ്പോയി എന്നാണ് ഇദ്ദേഹം പരിഹാസ രൂപേണ ചൂണ്ടിക്കാണിക്കുന്നത്.കാരഗറിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഞാൻ എന്താണോ കരുതിയത് അതുതന്നെയാണ് ഇപ്പോൾ റൊണാൾഡോ ചെയ്തിരിക്കുന്നത്.അദ്ദേഹം കൂടുതൽ ഗോളുകൾ നേടി,പക്ഷേ ടീമിന്റെ പ്രകടനം മോശമാവുകയും ചെയ്തു. അദ്ദേഹം ക്ലബ്ബ് വിടാൻ അനുവാദം ചോദിച്ചതോടുകൂടി എല്ലാം തീരുമാനമാവുകയും ചെയ്തു. കഴിഞ്ഞ തവണ യുണൈറ്റഡിനോടുള്ള സ്നേഹം കൊണ്ട് മാഞ്ചസ്റ്റർ സിറ്റിയെ ഒഴിവാക്കിയ ആളാണ് റൊണാൾഡോ എന്നുള്ളത് കൂടി ഓർക്കണം ” ഇതാണ് കാരഗർ ട്വിറ്ററിൽ കുറിച്ചിട്ടുള്ളത്. ഇതിനോടൊപ്പം ചിരിക്കുന്ന ഒരു ഇമോജിയും അദ്ദേഹം ചേർത്തിട്ടുണ്ട്.

അതേസമയം മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസമായ ഗാരി നെവിൽ ജാമിക്ക് മറുപടി നൽകിയിട്ടുണ്ട്. റൊണാൾഡോ ഇപ്പോഴും യുണൈറ്റഡിനെ സ്നേഹിക്കുന്നുവെന്നും നിങ്ങളുടെ ചെറിയ കാലളവിലേക്കുള്ള ഈ വിജയം ആഘോഷിക്കൂ എന്നുമാണ് നെവിൽ കാരഗറോട് പറഞ്ഞിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *