എല്ലാവരും തെറ്റായിരുന്നുവെന്ന് തെളിയിച്ചു കൊണ്ടേയിരിക്കൂ : സാഞ്ചോക്ക് ബെല്ലിങ്ഹാമിന്റെ സന്ദേശം!
കഴിഞ്ഞ ദിവസം പ്രീമിയർലീഗിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ നാലു ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഡ്‌സിനെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ രണ്ട് അസിസ്റ്റുകൾ നേടിക്കൊണ്ട് സൂപ്പർ താരം ജേഡൻ സാഞ്ചോ മത്സരത്തിൽ തിളങ്ങിയിരുന്നു.തുടക്കത്തിൽ യുണൈറ്റഡിൽ താളം കണ്ടെത്താൻ ബുദ്ധിമുട്ടിയിരുന്ന സാഞ്ചോ നിലവിൽ മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്.
അതേസമയം ഇന്നലെ ബുണ്ടസ്ലിഗയിൽ നടന്ന മത്സരത്തിൽ ബോറൂസിയ ഡോർട് മുണ്ട് വമ്പൻ വിജയം നേടിയിരുന്നു. എതിരില്ലാത്ത ആറു ഗോളുകൾക്ക് മോൺഷെൻഗ്ലാഡ്ബാഷിനെയായിരുന്നു ബോറൂസിയ പരാജയപ്പെടുത്തിയത്. ഈ മത്സരത്തിൽ കളിച്ചതോടുകൂടി യുവതാരം ബെല്ലിങ്ഹാമിന് 50 ബുണ്ടസ്ലിഗ മത്സരങ്ങൾ പൂർത്തിയാക്കാൻ സാധിച്ചിരുന്നു.
— Murshid Ramankulam (@Mohamme71783726) February 21, 2022
ഇതിനെ അഭിനന്ദിച്ചു കൊണ്ട് സാഞ്ചോയുടെ ട്വീറ്റ് ഇങ്ങനെയായിരുന്നു. ” എന്റെ സഹോദരാ, അവിടെ എതിരാളികളെ തകർക്കൽ തുടർന്നുകൊണ്ടേയിരിക്കൂ,ഞാൻ നിന്നിൽ ഒരുപാട് അഭിമാനംകൊള്ളുന്നു ” ഇതായിരുന്നു സാഞ്ചോയുടെ വാക്കുകൾ.
ഇതിന് ബെല്ലിങ്ഹാം നൽകിയ മറുപടി ഇങ്ങനെയാണ്. ” എപ്പോഴും ഒരുപാട് സ്നേഹം സഹോദരാ, എല്ലാവരും തെറ്റായിരുന്നുവെന്ന് തെളിയിച്ചു കൊണ്ടേയിരിക്കൂ ” ഇതായിരുന്നു ബെല്ലിങ്ഹാം കുറിച്ചത്.
ഈ സീസണിലായിരുന്നു സാഞ്ചോ ബോറൂസിയ വിട്ട് യുണൈറ്റഡിൽ എത്തിയത്. തുടക്കത്തിൽ പലരും അദ്ദേഹത്തിന്റെ പ്രതിഭയിൽ സംശയം പ്രകടിപ്പിച്ചിരുന്നു.എന്നാൽ അതെല്ലാം തെറ്റാണ് എന്നാണ് സാഞ്ചോ ഇപ്പോൾ തെളിയിച്ചു കൊണ്ടിരിക്കുന്നത്.