എല്ലാത്തിലും ഞാൻ ഇമ്പ്രൂവാകും : എഴുതിത്തള്ളിയവർക്ക് മുന്നറിയിപ്പുമായി ഹാലണ്ട്!
കഴിഞ്ഞ കമ്മ്യൂണിറ്റി ഷീൽഡ് കലാശ പോരാട്ടത്തിൽ വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും ഏറ്റുമുട്ടിയിരുന്നത്. ആ മത്സരത്തിൽ ഏവരും ഉറ്റു നോക്കിയിരുന്നത് സൂപ്പർ താരം എർലിംഗ് ഹാലണ്ടിലേക്കായിരുന്നു. താരത്തിന് ആ മത്സരത്തിൽ തിളങ്ങാൻ കഴിഞ്ഞില്ല എന്ന് മാത്രമല്ല ഒരു സുവർണാവസരം അദ്ദേഹം പാഴാക്കുകയും ചെയ്തിരുന്നു.ഇതോടെ ഹാലണ്ടിന് വിമർശനങ്ങൾ ഏൽക്കേണ്ടി വന്നു.
എന്നാൽ ഈ വിമർശകർക്ക് ഒരു ചെറിയ മുന്നറിയിപ്പ് ഇപ്പോൾ ഹാലണ്ട് തന്നെ നൽകി കഴിഞ്ഞിട്ടുണ്ട്. അതായത് എല്ലാ മേഖലയിലും തനിക്ക് ഇമ്പ്രൂവ് ആവാൻ കഴിയുമെന്നാണ് ഹാലണ്ട് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ സ്കൈ സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
What do you need to be better at?@ErlingHaaland: "Everything, man."pic.twitter.com/NN4uc0b5ZG
— City Report (@cityreport_) August 4, 2022
” എല്ലാ കാര്യത്തിലും എനിക്ക് ഇംപ്രൂവ് ആവാൻ കഴിയും. ഏതെങ്കിലും ഒരു കാര്യത്തിൽ എനിക്ക് മികവുണ്ട് എന്ന് നിങ്ങൾ കരുതുകയാണെങ്കിൽ, ആ കാര്യം അതിലേറെ മികവോടുകൂടി ചെയ്യാൻ എനിക്ക് സാധിക്കും. നിങ്ങളുടെ കംഫർട്ട് സോൺ വിട്ട് കൊണ്ട് പുറത്ത് വരിക എന്നുള്ളത് ഈ ഗെയിമിന്റെ ഭാഗമാണ്.ഞാൻ അതാണ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. ഞാൻ അതിനെ ഇഷ്ടപ്പെടുകയും ചെയ്യുന്നു. എന്തെന്നാൽ സ്വയം ഡെവലപ്പ് ആവാൻ അത് വളരെയധികം സഹായിക്കുന്നുണ്ട് ” ഇതാണ് ഹാലണ്ട് പറഞ്ഞിട്ടുള്ളത്.
അതായത് പ്രീമിയർ ലീഗിൽ തനിക്ക് തിളങ്ങാൻ കഴിയുമെന്നുള്ള പ്രതീക്ഷകൾ തന്നെയാണ് ഹാലണ്ട് വെച്ച് പുലർത്തുന്നത്.ബൊറൂസിയക്ക് വേണ്ടി തകർപ്പൻ പ്രകടനം പുറത്തെടുത്തതിനുശേഷമാണ് താരം മാഞ്ചസ്റ്റർ സിറ്റിയിൽ എത്തിയിട്ടുള്ളത്.89 മത്സരങ്ങളിൽ നിന്ന് 86 ഗോളുകളായിരുന്നു താരം ബൊറൂസിയക്ക് വേണ്ടി അടിച്ചു കൂട്ടിയിരുന്നത്.