എല്ലാം റെഡി,സിറ്റിയുടെ പ്രതിരോധത്തിന്റെ ശക്തി കൂട്ടാൻ സൂപ്പർ താരമെത്തുന്നു!

കഴിഞ്ഞ സീസണിൽ തകർപ്പൻ പ്രകടനമാണ് പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റി പുറത്തെടുത്തിരുന്നത്.മൂന്ന് കിരീടങ്ങൾ അവർ നേടിയിട്ടുണ്ട്.എന്നിരുന്നാലും ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ചില താരങ്ങളെ അവർക്ക് നഷ്ടമായി.ബെർണാഡോ സിൽവ ഉൾപ്പെടെയുള്ള ചില താരങ്ങൾ ക്ലബ്ബ് വിടുമെന്നും ഇപ്പോൾ റൂമറുകൾ ഉണ്ട്.

അതിനിടെ മാഞ്ചസ്റ്റർ സിറ്റി മറ്റൊരു സൈനിങ്ങ് നടത്തിയതായി ഫാബ്രിസിയോ റൊമാനോ സ്ഥിരീകരിച്ചിട്ടുണ്ട്.മറ്റാരുമല്ല,ആർബി ലീപ്സിഗിന്റെ ക്രൊയേഷ്യൻ സെന്റർ ബാക്ക് ആയ ജോസ്ക്കോ ഗ്വാർഡിയോളിനെയാണ് മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയിട്ടുള്ളത്.ഈ താരത്തെ ടീമിലേക്ക് എത്തിക്കാൻ വേണ്ടി കഴിഞ്ഞ കുറെ കാലമായി സിറ്റി ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇപ്പോഴാണ് എല്ലാ തടസ്സങ്ങളും നീങ്ങിയത്. മാഞ്ചസ്റ്റർ സിറ്റിയും ലീപ്സിഗും ഡോക്കുമെന്റ്സിൽ ഇപ്പോൾ സൈൻ ചെയ്തിട്ടുണ്ട്.

90 മില്യൻ യൂറോയാണ് ട്രാൻസ്ഫർ ഫീയായി കൊണ്ട് ലീപ്സിഗിന് ലഭിക്കുക. ഒരു സെന്റർ ബാക്കിന് ലഭിക്കുന്ന ഏറ്റവും വലിയ തുകയായിരിക്കും ഇത്. നേരത്തെ തന്നെ മാഞ്ചസ്റ്റർ സിറ്റിയുമായി ലോങ്ങ് ടൈം എഗ്രിമെന്റിൽ എത്താൻ ഈ ഡിഫൻഡർക്ക് സാധിച്ചിരുന്നു. ഇന്നാണ് മാഞ്ചസ്റ്ററിലേക്ക് എത്തിയ താരത്തിന്റെ മെഡിക്കൽ ഇന്നാണ് നടക്കുക.

2021 മുതലാണ് ഗ്വാർഡിയോൾ ലീപ്സിഗിന് വേണ്ടി കളിക്കാൻ ആരംഭിച്ചത്. 87 മത്സരങ്ങളിൽ നിന്ന് അഞ്ചു ഗോളുകൾ അദ്ദേഹം നേടിയിട്ടുണ്ട്. കേവലം 21 വയസ്സ് മാത്രമുള്ള ഈ യുവതാരം കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഏതായാലും ലോകത്തെ ഏറ്റവും വിലകൂടിയ ഡിഫൻഡറായി മാറാൻ ഈ സൂപ്പർ താരത്തിന് ഇപ്പോൾ കഴിഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *