എറിക് കന്റോണ സൃഷ്ടിച്ച ഇമ്പാക്ട് ഉണ്ടാക്കാൻ ക്രിസ്റ്റ്യാനോക്ക്‌ കഴിയും : മുൻ താരം

12 വർഷത്തിന് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിൽ തിരിച്ചെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക്‌ ഒരു തകർപ്പൻ അരങ്ങേറ്റമായിരുന്നു ലഭിച്ചിരുന്നത്. ന്യൂകാസിലിനെതിരെ ഇരട്ട ഗോളുകളായിരുന്നു താരം നേടിയിരുന്നത്.ഏതായാലും ക്രിസ്റ്റ്യാനോ റൊണാൾഡോ തിരിച്ചു വരവ് മുൻ യുണൈറ്റഡ് താരമായിരുന്ന എറിക് കന്റോണ സൃഷ്ടിച്ച അതേ ഇമ്പാക്ട് ഉണ്ടാക്കുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണിപ്പോൾ മുൻ താരമായ ഗാരി പാലിസ്റ്റർ.തന്റെ കരിയറിലെ അവസാനഘട്ടത്തിൽ 1992 മുതൽ 1997 വരെ യുണൈറ്റഡിൽ ചിലവഴിച്ച താരമാണ് കന്റോണ. അന്നത്തെ യുവതാരങ്ങൾക്ക്‌ പ്രചോദനമാവാൻ കന്റോണക്ക്‌ സാധിച്ചിരുന്നു. അന്ന് കന്റോണയുടെ സഹതാരമായിരുന്നു ഗാരി പാലിസ്റ്റർ. കന്റോണ സൃഷ്ടിച്ച അതേ ഇമ്പാക്ട് ടീമിലും യുവതാരങ്ങൾക്കിടയിലും ഉണ്ടാക്കാൻ ക്രിസ്റ്റ്യാനോക്ക്‌ കഴിയുമെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. ഗാരിയുടെ വാക്കുകൾ ഇങ്ങനെയാണ്.

” അദ്ദേഹത്തെ ചുവന്ന ജേഴ്സിയിൽ വീണ്ടും കണ്ടത് സന്തോഷമുള്ള കാര്യമാണ്. ടീമിന് പോസിറ്റീവ് മാത്രമാണ് ഇത്‌ നൽകുക.കഴിഞ്ഞ രണ്ട് വർഷമായി അദ്ദേഹം സിരി എയിലെ ഗോൾവേട്ടക്കാരിൽ ഉൾപ്പെട്ടയാളാണ്. അത്കൊണ്ട് തന്നെ ഗോളുകൾ ക്രിസ്റ്റ്യാനോ ഉറപ്പ് നൽകുന്ന കാര്യമാണ്.അദ്ദേഹത്തിന്റെ പ്രൊഫഷണലിസം മികച്ചതാണ്.ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ അദ്ദേഹം തന്നെ സ്വയം പുഷ് ചെയ്യുന്നത് നമുക്ക് കാണാം.വർഷങ്ങൾക്ക്‌ മുമ്പ് എറിക് കന്റോണ സൃഷ്ടിച്ച അതേ ഇമ്പാക്ട് ഉണ്ടാക്കാൻ ക്രിസ്റ്റ്യാനോക്ക്‌ സാധിക്കും.യുണൈറ്റഡിനെ സംബന്ധിച്ചിടത്തോളം ക്രിസ്റ്റ്യാനോയുടെ വരവ് ഏറെ ഗുണം ചെയ്യും ” ഗാരി പറഞ്ഞു.

ഏതായാലും ക്രിസ്റ്റ്യാനോയുടെ മറ്റൊരു മാസ്മരിക പ്രകടനം കാണാൻ കഴിയുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *