എമി ചെയ്ത അക്കാര്യം എനിക്ക് ഇഷ്ടപ്പെട്ടില്ല :തുറന്ന് പറഞ്ഞ് ആസ്റ്റൻ വില്ല കോച്ച്

ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ ആസ്റ്റൻ വില്ലക്ക് ആഴ്സണലിനോട് പരാജയം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് ആസ്റ്റൻ വില്ല പരാജയപ്പെട്ടത്.വില്ല അവസാനത്തെ രണ്ട് ഗോളുകളും ഗോൾകീപ്പറായ എമിലിയാനോ മാർട്ടിനസിന്റെ പിഴവിലൂടെയായിരുന്നു. വഴങ്ങിയ മൂന്നാം ഗോൾ എമിയുടെ സെൽഫ് ഗോളായിരുന്നു.

നാലാമത്തെ ഗോൾ തീർത്തും എമിയുടെ പിഴവ് തന്നെയായിരുന്നു. മത്സരത്തിന്റെ അവസാനത്തിൽ വില്ലക്ക് കോർണർ കിക്ക് ലഭിച്ചപ്പോൾ അതു മുതലെടുക്കാൻ വേണ്ടി എമിലിയാനോ മാർട്ടിനസ് എതിർ ബോക്സിൽ പോയി നിൽക്കുകയായിരുന്നു.എന്നാൽ ആ അവസരം മുതലെടുത്തുകൊണ്ട് ഗബ്രിയേൽ മാർട്ടിനല്ലി ഗോൾ നേടുകയും ചെയ്തു.എമി മാർട്ടിനസ് ഗോളടിക്കാൻ വേണ്ടി എതിർ ബോക്സിലേക്ക് പോയ പ്രവർത്തി തനിക്ക് ഇഷ്ടപ്പെട്ടില്ല എന്നുള്ള കാര്യം വില്ല പരിശീലകൻ ഉനൈ എമരി ഇപ്പോൾ തുറന്നു പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” തീർച്ചയായും ഞങ്ങളുടെ ഗെയിം പ്ലാൻ ക്വാളിറ്റി ഉള്ളതാണ്.കളത്തിനകത്ത് അവനെ തീരുമാനമെടുക്കാനുള്ള അധികാരമുണ്ട്. പക്ഷേ ഏറ്റവും അവസാനത്തിൽ അദ്ദേഹം ആക്രമിക്കാൻ പോയി.അത് എനിക്ക് ഇഷ്ടപ്പെട്ടില്ല.പക്ഷേ ഞാൻ ഒന്നും അവനോട് പറഞ്ഞിട്ടില്ല. എന്റെ കരിയറിൽ ഞാൻ ഗോൾകീപ്പർമാരോട് ഗോളടിക്കാൻ വേണ്ടി പോകാൻ പറഞ്ഞിട്ടില്ല. അങ്ങനെ ഗോളടിച്ച സംഭവം വളരെ അപൂർവ്വമാണ് ” ഇതാണ് ഉനൈ എമരി പറഞ്ഞിട്ടുള്ളത്.

ആസ്റ്റൻ വില്ലയിൽ ഇപ്പോൾ മാർട്ടിനസിന് കൂടുതൽ ഗോളുകൾ വഴങ്ങേണ്ടിവരുന്ന ഒരു സാഹചര്യമാണ് കാണാൻ കഴിയുന്നത്. അവസാനമായി കളിച്ച മൂന്നു മത്സരങ്ങളിൽ നിന്ന് 11 ഗോളുകളാണ് താരത്തിന് വഴങ്ങേണ്ടി വന്നത്.

Leave a Reply

Your email address will not be published. Required fields are marked *