എമി കേവലമൊരു ഗോൾകീപ്പർ അല്ല:മോഞ്ചി വിശദീകരിക്കുന്നു
സ്പാനിഷ് ക്ലബ്ബായ സെവിയ്യക്ക് വേണ്ടി ദീർഘകാലം കളിച്ചിട്ടുള്ള ഗോൾകീപ്പറാണ് മോഞ്ചി. നിലവിൽ അദ്ദേഹം ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ആസ്റ്റൻ വില്ലക്കൊപ്പമാണ് ഉള്ളത്. അവിടുത്തെ സ്പോർട്ടിംഗ് ഡയറക്ടറായി കൊണ്ട് അദ്ദേഹം പ്രവർത്തിക്കുകയാണ്.അർജന്റൈൻ ഗോൾകീപ്പറായ എമിലിയാനോ മാർട്ടിനസിനൊപ്പമാണ് അദ്ദേഹം വർക്ക് ചെയ്യുന്നത്.
നിലവിൽ ആസ്റ്റൻ വില്ലക്ക് വേണ്ടിയും ഗംഭീര പ്രകടനം പുറത്തെടുക്കാൻ എമിക്ക് സാധിക്കുന്നുണ്ട്. അദ്ദേഹത്തെ വലിയ രൂപത്തിൽ മോഞ്ചി ഇപ്പോൾ പ്രശംസിച്ചിട്ടുണ്ട്.എമി കേവലമൊരു ഗോൾകീപ്പർ അല്ല എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ Tyc സ്പോർട്സ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
“ആസ്റ്റൻ വില്ല എന്ന ബ്രാൻഡിന്റെ പ്രധാനപ്പെട്ട ഭാഗമാണ് അദ്ദേഹം. ക്ലബ്ബിന്റെ വളർച്ചയെയാണ് ഇത് കാണിക്കുന്നത്.കാരണം ലോകത്തെ ഏറ്റവും മികച്ച ഗോൾകീപ്പറാണ് ഞങ്ങളുടെ കൂടെ ഉള്ളത്. അദ്ദേഹം വളരെയധികം ലോയലാണ്.എമി കേവലമൊരു ഗോൾകീപ്പർ മാത്രമല്ല. ഡ്രസ്സിംഗ് റൂമിന്റെയും ക്ലബ്ബിന്റെയും ആരാധകരുടെയും റഫറൻസാണ്.ഞങ്ങളുടെ നെടുംതൂണുകളിൽ ഒന്നാണ് അദ്ദേഹം.എല്ലാത്തിനും വേണ്ടിയും പോരടിക്കുക എന്നതാണ് അദ്ദേഹത്തിന്റെയും ഞങ്ങളുടെയും ലക്ഷ്യം.
എമി ഒരു റോൾ മോഡൽ ആണ്. ഞങ്ങളുടെ ക്യാപ്റ്റന്മാരിൽ ഒരാളാണ്. എല്ലാവർക്കും ഒരു ഉദാഹരണമാണ്.വേൾഡ് കപ്പും കോപ്പ അമേരിക്കയും അദ്ദേഹം നേടി. ലോകത്തെ ഏറ്റവും മികച്ച ഗോൾകീപ്പറായി മാറി. എന്നിരുന്നാലും ഓരോ ദിവസവും അദ്ദേഹം കൂടുതൽ മോട്ടിവേറ്റഡ് ആണ്. ഒരിക്കലും വിശ്രമിക്കാത്ത താരമാണ് എമി. കൂടുതൽ ഇമ്പ്രൂവ് ആവുക എന്നുള്ളതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ടീമിനെ വളരാൻ അദ്ദേഹം പുഷ് ചെയ്യുന്നു.ആർക്ക് വേണമെങ്കിലും സമീപിക്കാവുന്ന ഒരു താരമാണ് അദ്ദേഹം. ചർച്ചകളിൽ പലപ്പോഴും പരിഹാരങ്ങൾ നൽകാൻ അദ്ദേഹത്തിന് കഴിയുന്നു “ഇതാണ് വില്ലയുടെ സ്പോർട്ടിംഗ് ഡയറക്ടർ പറഞ്ഞിട്ടുള്ളത്.
നിലവിൽ അർജന്റീന ദേശീയ ടീമിനോടൊപ്പമാണ് എമി ഉള്ളത്. ചാമ്പ്യൻസ് ലീഗിലും പ്രീമിയർ ലീഗിലും അദ്ദേഹം മികച്ച പ്രകടനം നടത്തുന്നുണ്ട്. ഇത്തവണത്തെ ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള യാഷിൻ ട്രോഫി സ്വന്തമാക്കിയതും താരം തന്നെയാണ്.ഈ പുരസ്കാരം രണ്ട് തവണ നേടിയ ഏക ഗോൾകീപ്പർ എന്ന റെക്കോർഡും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.