എന്ത് വില കൊടുത്തും ഹാലന്റിനെ നിലനിർത്തണം, വമ്പൻ ഓഫർ നൽകാൻ സിറ്റി!

മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി തകർപ്പൻ പ്രകടനമാണ് ഈ സീസണിലും ഏർലിംഗ് ഹാലന്റ് പുറത്തെടുക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ ഹാട്രിക്ക് നേടാൻ ഹാലന്റിന് സാധിച്ചിരുന്നു.പ്രീമിയർ ലീഗിൽ ആറു ഗോളുകൾ ഇതിനോടകം തന്നെ താരം പൂർത്തിയാക്കി കഴിഞ്ഞു. മാത്രമല്ല പ്രീമിയർ ലീഗിൽ ഏറ്റവും വേഗത്തിൽ 50 ഗോൾ പങ്കാളിത്തങ്ങൾ പൂർത്തിയാക്കുന്ന താരമെന്ന റെക്കോർഡും ഹാലന്റ് സ്വന്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ഹാലന്റ് മാഞ്ചസ്റ്റർ സിറ്റി താരമായത്.സിറ്റിയിലെത്തിയ അന്നുമുതൽ തകർപ്പൻ പ്രകടനമാണ് അദ്ദേഹം നടത്തുന്നത്. എന്നാൽ പല ക്ലബ്ബുകൾക്കും അദ്ദേഹത്തെ സ്വന്തമാക്കാൻ താല്പര്യമുണ്ട്. പ്രത്യേകിച്ച് ബെൻസിമയെ നഷ്ടപ്പെട്ട റയൽ മാഡ്രിഡിന് താല്പര്യമുള്ള ഒരു താരമാണ് ഹാലന്റ്. മാത്രമല്ല അദ്ദേഹത്തെ ലഭിക്കുകയാണെങ്കിൽ സൗദി അറേബ്യൻ ക്ലബ്ബുകൾ എത്ര പണം വേണമെങ്കിലും ചിലവഴിക്കാൻ തയ്യാറുമാണ്. ഈയൊരു സാഹചര്യത്തിൽ സിറ്റി നീക്കങ്ങൾ വേഗത്തിലാക്കിയിട്ടുണ്ട്.

അദ്ദേഹത്തിന് പുതിയ ഒരു കരാർ നൽകാനാണ് മാഞ്ചസ്റ്റർ സിറ്റിയുടെ തീരുമാനം. നിലവിൽ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ സാലറി നേടുന്ന രണ്ടാമത്തെ താരമാണ് ഹാലന്റ്. ഒന്നാം സ്ഥാനത്ത് ഡി ബ്രൂയിനയാണ് വരുന്നത്. ആകർഷകമായ സാലറി നൽകിക്കൊണ്ട് ഹാലന്റിന്റെ കരാർ പരമാവധി ദീർഘ കാലത്തേക്ക് പുതുക്കാനാണ് മാഞ്ചസ്റ്റർ സിറ്റി ഉദ്ദേശിക്കുന്നത്.ഒരു ആഴ്ചയിലെ സാലറിയായി കൊണ്ട് 6 ലക്ഷം പൗണ്ട് അദ്ദേഹത്തിന് വാഗ്ദാനം ചെയ്യാനാണ് ഇപ്പോൾ മാഞ്ചസ്റ്റർ സിറ്റി ഉദ്ദേശിക്കുന്നത്.

2027 വരെയാണ് അദ്ദേഹത്തിന് നിലവിൽ ക്ലബ്ബുമായി കരാറുള്ളത്. ആ കരാർ ഇനിയും മാഞ്ചസ്റ്റർ സിറ്റി ദീർഘിപ്പിക്കും. കഴിഞ്ഞ സീസണിൽ തന്നെ സിറ്റിയോടൊപ്പം നിരവധി നേട്ടങ്ങൾ ഹാലന്റ് സ്വന്തമാക്കിയിരുന്നു. മാത്രമല്ല കഴിഞ്ഞ സീസണിലെ യുവേഫയുടെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയതും ഹാലന്റ് തന്നെയായിരുന്നു.അധികം വൈകാതെ തന്നെ താരം കോൺട്രാക്ട് പുതുക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *