എന്ത് കൊണ്ട് ക്രിസ്റ്റ്യാനോയെ പുറത്തിരുത്തി? കാരിക്ക് പറയുന്നു!
ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ കരുത്തരായ ചെൽസിയും മാഞ്ചസ്റ്റർ യുണൈറ്റഡും സമനിലയിൽ പിരിഞ്ഞിരിന്നു. മത്സരത്തിൽ യുണൈറ്റഡിന് വേണ്ടി ഗോൾ നേടിയത് ജേഡൻ സാഞ്ചോയായിരുന്നു. എന്നാൽ ചെൽസിയുടെ സമനില ഗോൾ ജോർഗീഞ്ഞോ പെനാൽറ്റിയിലൂടെ നേടുകയായിരുന്നു.
ഈ മത്സരത്തിന്റെ ആദ്യ ഇലവനിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പരിശീലകനെ മൈക്കൽ കാരിക്ക് ഇടം നൽകിയിരുന്നില്ല. മുന്നേറ്റത്തിൽ ജേഡൻ സാഞ്ചോ, റാഷ്ഫോർഡ് എന്നിവരായിരുന്നു ഇറങ്ങിയിരുന്നത്. ക്രിസ്റ്റ്യാനോയെ പുറത്തിരുത്തിയത് ഗെയിം പ്ലാനിന്റെ ഭാഗമായിരുന്നുവെന്നും ഇക്കാര്യം ക്രിസ്റ്റ്യാനോയുമായി സംസാരിക്കുകയും അദ്ദേഹം അംഗീകരിക്കുകയും ചെയ്തിരുന്നതായി കാരിക്ക് അറിയിച്ചിട്ടുണ്ട്. മത്സരത്തിന് മുന്നേ സ്കൈ സ്പോർട്സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
There is still a long road ahead and nothing is impossible when you play for Man. United. We will keep chasing our goals until the end! 👊🏽 pic.twitter.com/FZEuoDqBVa
— Cristiano Ronaldo (@Cristiano) November 28, 2021
“കഴിഞ്ഞ മത്സരത്തിൽ നിന്നും ചില മാറ്റങ്ങൾ വരുത്താൻ ഉദ്ദേശിച്ചിരുന്നു.ക്രിസ്റ്റ്യാനോ ഞങ്ങളുടെ സ്റ്റാൻഡ് ഔട്ടായിട്ടുള്ള ഒരു താരമാണ്.പക്ഷേ അദ്ദേഹത്തെ പുറത്തിരുത്തിയത് ഗെയിം പ്ലാനിന്റെയും ഐഡിയകളുടെയും ഭാഗമാണ്.ഇക്കാര്യം ഞാൻ ക്രിസ്റ്റ്യാനോയുമായി വളരെ നല്ല രൂപത്തിൽ സംസാരിച്ചിരുന്നു.ഞങ്ങൾ അങ്ങനെ തന്നെ മുന്നോട്ട് പോവാൻ തീരുമാനിക്കുകയും ചെയ്തു.മത്സരത്തിന് ഒരു ടീമിനെ തിരഞ്ഞെടുക്കുകയാണ് ചെയ്തത്. അതിൽ കൂടുതൽ ഡ്രാമകൾ ഒന്നും തന്നെ അതിലില്ല.മത്സരത്തിന് എല്ലാ താരങ്ങളും സജ്ജരായിരുന്നു ” ഇതാണ് കാരിക്ക് അറിയിച്ചത്.