എന്ത്കൊണ്ട് യുണൈറ്റഡിന്റെ പരിശീലകസ്ഥാനത്ത് പോച്ചെട്ടിനോക്ക് മുകളിൽ ടെൻഹാഗ് വന്നു?വിശകലനം!

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ പരിശീലകനായി കൊണ്ട് എറിക് ടെൻ ഹാഗിനെ കഴിഞ്ഞ ദിവസമായിരുന്നു ക്ലബ് ഔദ്യോഗികമായി നിയമിച്ചത്.അയാക്സിന്റെ പരിശീലകനായ ടെൻ ഹാഗ് അടുത്ത സീസൺ മുതലാണ് യുണൈറ്റഡിനെ പരിശീലിപ്പിക്കുക. തകർന്നടിഞ്ഞ നിൽക്കുന്ന ക്ലബ്ബിനെ പുനർനിർമ്മിക്കുക എന്ന ഉത്തരവാദിത്വമാണ് ടെൻഹാഗിൽ നിക്ഷിപ്തമായിരിക്കുന്നത്.

എന്നാൽ മാസങ്ങൾക്ക് മുമ്പ് യുണൈറ്റഡിന്റെ പരിശീലക സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ ഉയർന്നു കേട്ടിരുന്ന പേര് മൗറിസിയോ പോച്ചെട്ടിനോയുടേതായിരുന്നു.ഈ സീസണിന് ശേഷം പിഎസ്ജി വിട്ടുകൊണ്ട് അദ്ദേഹം യുണൈറ്റഡിൽ എത്തുമെന്നായിരുന്നു അഭ്യൂഹങ്ങൾ.എന്നാൽ യുണൈറ്റഡ് പോച്ചെട്ടിനോയെ തഴഞ്ഞു കൊണ്ട് ടെൻഹാഗിനെ നിയമിക്കുകയായിരുന്നു. ഇതിന്റെ കാരണങ്ങൾ ഗോൾ ഡോട്ട് കോം ഒന്ന് വിശകലനം ചെയ്തിട്ടുണ്ട്.

പ്രധാനമായും ഇവർ ചൂണ്ടിക്കാണിക്കുന്നത് ടെൻ ഹാഗുമായി യുണൈറ്റഡ് അധികൃതർ നടത്തിയ ഇന്റർവ്യൂ ആണ്.ടെൻ ഹാഗിന്റെ പാഷനും എനർജിയും ആവേശവുമെല്ലാം യുണൈറ്റഡ് അധികൃതരിൽ മതിപ്പ് സൃഷ്ടിക്കുകയായിരുന്നു.യുണൈറ്റഡിനെ പുനർനിർമ്മിക്കുക എന്നുള്ള വലിയ വെല്ലുവിളി ഏറ്റെടുക്കാൻ അദ്ദേഹം പൂർണമായും തയ്യാറാണ് എന്നുള്ളത് യുണൈറ്റഡിന് ബോധ്യപ്പെടുകയായിരുന്നു.ടെൻ ഹാഗിന്റെ വിഷനും കഴിവുമെല്ലാം യുണൈറ്റഡ് അധികൃതരിൽ സംതൃപ്തി ഉണ്ടാക്കി. ഇതുകൊണ്ടാണ് അവർ ടെൻഹാഗിനെ നിയമിക്കാൻ തീരുമാനിച്ചത്.

അതേസമയം പ്രീമിയർലീഗിൽ പരിശീലിപ്പിച്ച് പരിചയമില്ല എന്നുള്ളത് യുണൈറ്റഡിന് ഒരല്പം ആശങ്ക നൽകുന്ന കാര്യമാണ്.പോച്ചെട്ടിനോയായിരുവെങ്കിൽ ഈ ആശങ്കയ്ക്ക് വക ഇല്ലായിരുന്നു.എന്നിരുന്നാലും യുണൈറ്റഡിന് ടെൻ ഹാഗിൽ പൂർണ്ണ വിശ്വാസമുണ്ട്.കൂടാതെ ചില പൊസിഷനുകളിലേക്ക് താരങ്ങളെ കണ്ടെത്താനും ടെൻഹാഗിന് നിർദേശം നൽകിയിട്ടുണ്ട്. ഏതായാലും യുണൈറ്റഡ് വലിയ വിശ്വാസമാണ് ഈ പരിശീലകനിൽ അർപ്പിക്കുന്നത്. അതിനോട് നീതിപുലർത്താൻ ടെൻഹാഗിന് കഴിയുമോ എന്നുള്ളതാണ് ഇനി കണ്ടറിയേണ്ട കാര്യം.

Leave a Reply

Your email address will not be published. Required fields are marked *