എന്ത്കൊണ്ട് ആൽവരസിനെ കളിപ്പിക്കുന്നില്ല? പെപ്പിനോട് അഗ്വേറോ!
ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന ആദ്യപാദ സെമിഫൈനൽ പോരാട്ടത്തിൽ വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിയും റയൽ മാഡ്രിഡും സമനിലയിൽ കുരുങ്ങിയിരുന്നു. ഇരു ടീമുകളും ഓരോ ഗോളുകൾ വീതമാണ് നേടിയിട്ടുള്ളത്.സാന്റിയാഗോ ബെർണാബുവിൽ വെച്ച് നടന്ന മത്സരത്തിൽ വിനീഷ്യസ് ജൂനിയറാണ് റയലിന് ലീഡ് നേടിക്കൊടുത്തത്. എന്നാൽ കെവിൻ ഡി ബ്രൂയിന മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി സമനില ഗോൾ നേടുകയായിരുന്നു.
ഈ മത്സരത്തിൽ ഒരൊറ്റ സബ്സ്റ്റിറ്റ്യൂട്ട് പോലും മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായ പെപ് ഗാർഡിയോള നടത്തിയിരുന്നില്ല. അതുകൊണ്ടുതന്നെ അർജന്റൈൻ സൂപ്പർ താരമായ ഹൂലിയൻ ആൽവരസിന് ഈ മത്സരത്തിൽ അവസരം ലഭിച്ചിരുന്നില്ല. ഇതിനെതിരെ മാഞ്ചസ്റ്റർ സിറ്റിയുടെ അർജന്റൈൻ ഇതിഹാസമായ സെർജിയോ അഗ്വേറോ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്. എന്തുകൊണ്ട് ആൽവരസിനെ കളിപ്പിക്കുന്നില്ല എന്നാണ് അഗ്വേറോ ചോദിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ Tyc സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
🗣 Sergio Agüero on @StarPlusLA: "What I don't undersyand is why he (Pep Guardiola) did not put in Julián Álvarez. Yes, he has Haaland but Pep doesn't marry anyone. I would put Julián in almost every game because when the opportunity comes, he'll spark." pic.twitter.com/wxIsTY2R6f
— Roy Nemer (@RoyNemer) May 9, 2023
“എന്തുകൊണ്ടാണ് അദ്ദേഹം ഹൂലിയൻ ആൽവരസിനെ കളിപ്പിക്കാത്തത് എന്നത് എനിക്ക് മനസ്സിലാവുന്നില്ല.ചില സമയങ്ങളിൽ ഇതേക്കുറിച്ച് എനിക്ക് അത്ഭുതം തോന്നാറുണ്ട്. പക്ഷേ അദ്ദേഹത്തിന് ഹാലന്റുണ്ട്. അത് മാറ്റി നിർത്തിയാൽ അദ്ദേഹം ആരെയും വിവാഹം കഴിച്ചിട്ടില്ലല്ലോ? അദ്ദേഹത്തിന്റെ സ്ഥാനത്ത് ഞാനായിരുന്നുവെങ്കിൽ എല്ലാ മത്സരത്തിലും ആൽവരസിനെ കളിപ്പിക്കുമായിരുന്നു. കാരണം അദ്ദേഹം എപ്പോഴും ആക്ടീവായിട്ട് നിൽക്കണം. ഞാൻ എപ്പോഴും അദ്ദേഹത്തെ സ്പാർക്കോടുകൂടി ആവശ്യപ്പെടുന്നുണ്ട് “ഇതാണ് സെർജിയോ അഗ്വേറോ പറഞ്ഞിട്ടുള്ളത്.
ഇന്നലത്തെ മത്സരത്തിൽ ഹാലന്റ് മുഴുവൻ സമയവും കളിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിന് പ്രത്യേകിച്ചൊന്നും ചെയ്യാൻ സാധിച്ചിരുന്നില്ല. ഈ സീസണിൽ 52 ഗോളുകൾ നേടിയിട്ടുള്ള ഹാലന്റ് തകർപ്പൻ ഫോമിൽ തന്നെയാണ് മുന്നോട്ടുപോകുന്നത്.അതേസമയം സിറ്റിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയിട്ടുള്ള ഇതിഹാസമാണ് അഗ്വേറോ.