എന്തുകൊണ്ട് സിറ്റിയെ തിരഞ്ഞെടുത്തു? കാരണം പറഞ്ഞ് ഹാലന്റ്!
കഴിഞ്ഞ സീസണിലായിരുന്നു സൂപ്പർ താരം ഏർലിംഗ് ഹാലന്റിനെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയത്.താരത്തിന് വേണ്ടി വലിയ തുകയൊന്നും മാഞ്ചസ്റ്റർ സിറ്റിക്ക് ചിലവഴിക്കേണ്ടി വന്നിട്ടില്ല. റയൽ മാഡ്രിഡ് ഉൾപ്പെടെയുള്ള ക്ലബ്ബുകൾക്ക് ഈ താ രത്തിൽ താല്പര്യമുണ്ടായിരുന്നു. എന്നാൽ ഇദ്ദേഹം മാഞ്ചസ്റ്റർ സിറ്റിയെ തിരഞ്ഞെടുക്കുകയായിരുന്നു.
എന്തുകൊണ്ട് മാഞ്ചസ്റ്റർ സിറ്റിയെ തിരഞ്ഞെടുത്തു എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം ഇപ്പോൾ ഏർലിംഗ് ഹാലന്റ് നൽകിയിട്ടുണ്ട്. അതായത് പെപ് ഗാർഡിയോളക്ക് കീഴിൽ കളിക്കാൻ വേണ്ടിയാണ് താൻ മാഞ്ചസ്റ്റർ സിറ്റിയെ തിരഞ്ഞെടുത്തത് എന്നാണ് ഹാലന്റ് പറഞ്ഞിട്ടുള്ളത്. കൂടാതെ പെപ്പിന്റെ രീതിയെ ഇദ്ദേഹം പ്രശംസിക്കുകയും ചെയ്തു.ഹാലന്റിന്റെ വാക്കുകൾ ഇങ്ങനെയാണ്.
— Erling Haaland (@ErlingHaaland) February 28, 2024
“പെപ് ഗാർഡിയോള ഫുട്ബോളിന് ഡെവലപ്പ് ചെയ്യുന്ന രീതി യാഥാർത്ഥ്യങ്ങൾക്കും അപ്പുറത്താണ്. ഇതുകൊണ്ടാണ് ഞാൻ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് വന്നത്.പെപ് ഗാർഡിയോളക്കൊപ്പം വർക്ക് ചെയ്യാൻ ഞാൻ ആഗ്രഹിച്ചു, ഒരു ഫുട്ബോളർ എന്ന നിലയിൽ വികാസം പ്രാപിക്കാൻ ആഗ്രഹിച്ചു.അതാണ് മാഞ്ചസ്റ്റർ സിറ്റിയെ തിരഞ്ഞെടുക്കാനുള്ള പ്രധാന കാരണം.അദ്ദേഹം ഫുട്ബോളിനെ നോക്കിക്കാണുന്ന രീതി വളരെ സ്പെഷ്യലാണ്.ഓരോ ദിവസവും അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യുന്ന എക്സ്പീരിയൻസ് ഞാൻ വളരെയധികം എൻജോയ് ചെയ്യുന്നു.അദ്ദേഹം മാഞ്ചസ്റ്റർ സിറ്റിയിൽ ചെയ്ത കാര്യങ്ങൾ നോക്കൂ, അത് അവിശ്വസനീയമാണ് ” ഇതാണ് ഹാലന്റ് പറഞ്ഞിട്ടുള്ളത്.
ഇന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടക്കുന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയുടെ എതിരാളികൾ കരുത്തരായ ലിവർപൂൾ ആണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 9:15ന് ആൻഫീൽഡിൽ വെച്ചു കൊണ്ടാണ് ഈ മത്സരം നടക്കുക.ഈ മത്സരത്തിൽ വിജയിക്കുന്നവർക്ക് പ്രീമിയർ ലീഗിലെ ഒന്നാം സ്ഥാനം കരസ്ഥമാക്കാൻ സാധിക്കും.