എന്തിനാണ് ക്രിസ്റ്റ്യാനോയെ മാത്രം ക്രൂശിക്കുന്നത്? ഓൾഡ് ട്രഫോഡ് വിട്ട വിഷയത്തിൽ വിമർശകർക്കെതിരെ തിരിഞ്ഞ് ടെൻ ഹാഗ്!

കഴിഞ്ഞ റയോ വല്ലക്കാനോക്കെതിരെയുള്ള സൗഹൃദ മത്സരത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ആദ്യ പകുതിക്ക് ശേഷം യുണൈറ്റഡിന്റെ പരിശീലകനായ എറിക്ക് ടെൻഹാഗ് പിൻവലിച്ചിരുന്നു.എന്നാൽ മത്സരം പൂർത്തിയാവുന്നതിനു മുന്നേ റൊണാൾഡോയും ചില യുണൈറ്റഡ് താരങ്ങളും സ്റ്റേഡിയം വിട്ടിരുന്നു. ഇത് ഫുട്ബോൾ ലോകത്ത് വലിയ ചർച്ചയാവുകയും ചെയ്തിരുന്നു.

നേരത്തെ നടന്ന ഒരു പത്രസമ്മേളനത്തിൽ താരങ്ങൾ സ്റ്റേഡിയം വിട്ടത് അംഗീകരിക്കാനാവാത്തതാണ് എന്നുള്ള കാര്യം ടെൻ ഹാഗ് അറിയിച്ചിരുന്നു.ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം നടന്ന പത്ര സമ്മേളനത്തിലും റൊണാൾഡോ ഓൾഡ് ട്രഫോഡ് വിട്ടതിനെ കുറിച്ച് മാധ്യമങ്ങൾ ചോദിച്ചിരുന്നു. എന്നാൽ രൂക്ഷമായ രീതിയിലാണ് ഇതിനെതിരെ ടെൻ ഹാഗ് പ്രതികരിച്ചിട്ടുള്ളത്.റൊണാൾഡോയെ മാത്രം എന്തിനാണ് ക്രൂശിക്കുന്നത് എന്നാണ് ടെൻ ഹാഗ് ചോദിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ മാഞ്ചസ്റ്റർ ഈവനിംഗ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” എന്താണ് നിങ്ങൾ ഉദ്ദേശിക്കുന്നത്? ഒരുപാട് താരങ്ങൾ അന്ന് സ്റ്റേഡിയം വിട്ട് പോയിട്ടുണ്ട്. പക്ഷേ നിങ്ങൾ റൊണാൾഡോയെ മാത്രമാണ് ക്രൂശിലേറ്റുന്നത്.അതൊരിക്കലും ശരിയായ കാര്യമല്ല. ടീമിലെ പല താരങ്ങളും അന്ന് പോയിട്ടുണ്ട്.അതിന്റെ ഭാഗമാവുക മാത്രമാണ് റൊണാൾഡോ ചെയ്തിട്ടുള്ളത്.പിന്നെ താരങ്ങളുടെ കാര്യത്തിൽ ഞാൻ ഹാപ്പി തന്നെയാണ്.ഞാൻ നേരത്തെ പറഞ്ഞത് പോലെ തന്നെ റൊണാൾഡോ ഒരു ടോപ്പ് സ്ട്രൈക്കറാണ്. അദ്ദേഹം ഞങ്ങളോടൊപ്പം ഉണ്ടായിരിക്കുന്നതിൽ എനിക്ക് വളരെയധികം സന്തോഷമുണ്ട്. സ്റ്റേഡിയം വിട്ട് വിഷയത്തിൽ ഞാൻ നേരത്തെ എന്റെ നിലപാട് വ്യക്തമാക്കിയതാണ്.ടീമിന്റെ കാര്യത്തിൽ ഞാൻ സംതൃപ്തൻ തന്നെയാണ് ” ഇതാണ് ടെൻ ഹാഗ് പറഞ്ഞിട്ടുള്ളത്.

യുണൈറ്റഡ് ലീഗിലെ ആദ്യ മത്സരം ബ്രയിറ്റണെതിരെയാണ് കളിക്കുക.നാളെ വൈകിട്ട് ഇന്ത്യൻ സമയം 6:30നാണ് ഈ മത്സരം നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *