എന്തിനാണ് ആളുകൾ മഗ്വയ്റെ കൂവുന്നതെന്ന് അവർക്ക് പോലുമറിയില്ല :പിയേഴ്‌സ്!
കഴിഞ്ഞ ക്രിസ്റ്റൽ പാലസിനെതിരെയുള്ള മത്സരത്തിൽ മികച്ച വിജയം നേടാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് സാധിച്ചിരുന്നു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു യുണൈറ്റഡ് വിജയം നേടിയത്. മത്സരത്തിൽ യുണൈറ്റഡിന്റെ ക്യാപ്റ്റനായ ഹാരി മഗ്വയ്ർ മികച്ച പ്രകടനമായിരുന്നു പുറത്തെടുത്തിരുന്നത്.
എന്നാൽ ഈ മത്സരത്തിനിടെ പലപ്പോഴും മഗ്വയ്റെ കാണികൾ കൂവി വിളിച്ചിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ചില ആരാധകർ തന്നെ അദ്ദേഹത്തെ കൂവിയിരുന്നു എന്നുള്ളതാണ് യാഥാർത്ഥ്യം. ഇതിനെതിരെ ഇപ്പോൾ പ്രമുഖ ഫുട്ബോൾ നിരീക്ഷകനായ സ്റ്റുവർട്ട് പിയേഴ്സ് പ്രതികരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ടോക്ക്സ്പോർട് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
” ഒരു ചെറിയ വിഭാഗമാണ് ഇത് തുടങ്ങിവക്കുന്നത്.പിന്നീട് ബാക്കിയുള്ളവർ ഇത് ഏറ്റെടുക്കുകയാണ്. സത്യം പറഞ്ഞാൽ എന്തിനാണ് തങ്ങൾ ഹാരി മഗ്വയ്റെ കൂവുന്നതെന്ന് ആ ആളുകൾക്ക് തന്നെ അറിയില്ല. എല്ലാവരും മഗ്വയ്റെ കൂവുന്നു, അതുകൊണ്ട് ഞാനും കൂവുകയാണ് എന്ന രൂപേണയാണ് പലരും ഇതിൽ പങ്കാളികളാവുന്നത് ” ഇതാണ് സ്റ്റുവർട്ട് പറഞ്ഞിട്ടുള്ളത്.
"I’m not sure that some of the people that are booing Harry Maguire really understand why they’re booing him, to be honest." #MUFChttps://t.co/QHRjg3SwVs
— talkSPORT (@talkSPORT) July 21, 2022
അതേസമയം മറ്റൊരു നിരീക്ഷകനായ ഗാബി അഗ്ബൻലഹറും ഇതിനെതിരെ പ്രതികരിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” അദ്ദേഹത്തിനെതിരെയുള്ള കൂവലുകൾ വളരെയധികം ബുദ്ധിമുട്ടുള്ള ഒന്നാണ്. ഒരുപാട് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരൊന്നും ഇതിൽ പങ്കാളികളല്ല. മറിച്ച് ചെറിയ ഒരു ഫാൻബെയ്സാണ് ഇതിനു പിന്നിൽ.അദ്ദേഹത്തിന്റെ പ്രകടനം ആരും വീക്ഷിക്കുന്നില്ല.വെറുതെയിരുന്ന് കൂവുകയാണ്. ഒരിക്കലും മഗ്വയ്ർ ഇത് അർഹിക്കുന്നില്ല ” ഇതാണ് ഗാബി പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ സീസണിൽ താരം പലപ്പോഴും അബദ്ധങ്ങൾ വരുത്തി വെച്ചിരുന്നു. പക്ഷേ ടെൻ ഹാഗിന് കീഴിൽ താരം മികവിലേക്ക് ഉയരുമെന്നാണ് യുണൈറ്റഡ് ആരാധകർ പ്രതീക്ഷിക്കുന്നത്.