എന്താണ് ഈ തകർപ്പൻ പ്രകടനത്തിന്റെ രഹസ്യം? ഹാലണ്ട് വെളിപ്പെടുത്തുന്നു!
കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റി സൂപ്പർതാരം എർലിംഗ് ഹാലണ്ടിനെ സ്വന്തമാക്കിയത്. തകർപ്പൻ പ്രകടനമാണ് ഈ സീസണിൽ താരം പുറത്തെടുക്കുന്നത്. സിറ്റിക്ക് വേണ്ടി ആകെ കളിച്ച പത്ത് മത്സരങ്ങളിൽ നിന്ന് 14 ഗോളുകൾ നേടാൻ ഈ താരത്തിന് കഴിഞ്ഞിട്ടുണ്ട്.11 ഗോളുകൾ നേടിയ ഹാലന്റ് തന്നെയാണ് പ്രീമിയർ ലീഗ് ടോപ് സ്കോറർ.
ഏതായാലും തന്റെ ഈ മികവിന്റെ രഹസ്യം എന്താണ് എന്നുള്ളത് ഹാലന്റ് തുറന്നു പറഞ്ഞിട്ടുണ്ട്. അതായത് ഉറങ്ങുന്ന സമയത്ത് ഒരു പ്രത്യേകതരം ഗ്ലാസ് ധരിക്കുമെന്നും അത് തന്നെ നന്നായി ഉറങ്ങാൻ സഹായിക്കുമെന്നുമാണ് ഹാലന്റ് പറഞ്ഞിട്ടുള്ളത്. അത് തന്റെ പ്രകടനം പുരോഗതി കൈവരിക്കാനുള്ള പ്രധാന കാരണമാണെന്നും താരം കൂട്ടിച്ചേർത്തു.ഹാലന്റിന്റെ വാക്കുകളെ Tyc റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Erling Haaland reveló el secreto de su éxito: "Es clave para mejorar…"
— TyC Sports (@TyCSports) September 26, 2022
El noruego dio detalles de su rutina diaria, con la que ya logró marcar 14 goles en 10 partidos con la camiseta de #ManchesterCity.https://t.co/IuldpgjHWu
‘ രാത്രിയിൽ ഞാൻ വെളിച്ചങ്ങളെ ഫിൽട്ടർ ചെയ്യുന്ന ഒരു പ്രത്യേകതരം ഗ്ലാസ് ധരിക്കാറുണ്ട്.അത് എന്നെ നന്നായി ഉറങ്ങാൻ സഹായിക്കാറുണ്ട്. ചെറിയ രീതിയിലാണെങ്കിലും എന്റെ പ്രകടനം പുരോഗതി പ്രാപിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട ഒരു കാരണം ഈ നല്ല ഉറക്കം തന്നെയാണ്.ഇതൊക്കെ നമ്മുടെ മാനസികനിലയുമായി ബന്ധപ്പെട്ടതാണ് ” ഇതാണ് ഹാലന്റ് പറഞ്ഞിട്ടുള്ളത്.
ചുരുക്കത്തിൽ നല്ല ഉറക്കം തന്റെ മാനസിക കരുത്ത് വർദ്ധിപ്പിക്കുന്നു എന്നാണ് ഹാലന്റ് വ്യക്തമാക്കിയിട്ടുള്ളത്. അതേസമയം ഡോർട്മുണ്ടിന്റെ മുൻ പരിശീലകനായിരുന്ന സ്റ്റീൻസ്ലിഡ് ഹാലന്റിന്റെ ഭക്ഷണക്രമത്തെ പ്രശംസിച്ചിരുന്നു. 15 മാസത്തിനിടെ 12 കിലോയോളം അദ്ദേഹത്തിന്റെ മസിലുകൾ വളർന്നു വന്നു എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.