എനിക്ക് കുറ്റബോധമൊന്നുമില്ല: ഗബ്രിയേൽ വിഷയത്തിൽ ഹാലന്റ്!

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയും ആഴ്സണലും തമ്മിൽ ഏറ്റുമുട്ടിയ മത്സരം സമനിലയിൽ കലാശിക്കുകയാണ് ചെയ്തിട്ടുള്ളത്.രണ്ട് ടീമുകളും രണ്ട് ഗോളുകൾ വീതം നേടുകയായിരുന്നു. മത്സരത്തിന്റെ അവസാന നിമിഷത്തിൽ ജോൺ സ്റ്റോൺസ് സിറ്റിക്ക് വേണ്ടി സമനില ഗോൾ നേടുകയായിരുന്നു. അത്രയും നേരം പിടിച്ചുനിന്ന ആഴ്സണൽ അവസാന നിമിഷമാണ് മത്സരം കൈവിട്ടത്.

സ്റ്റോൺസ് ഗോൾ നേടിയതിനു ശേഷം ഏർലിംഗ് ഹാലന്റ് നടത്തിയ ഒരു പ്രവർത്തി വലിയ വിവാദമായിരുന്നു. ബോൾ എടുത്തുകൊണ്ട് ആഴ്സണൽ പ്രതിരോധനിര താരമായ ഗബ്രിയേലിന്റെ തലയുടെ പിറകിലേക്ക് എറിയുകയായിരുന്നു.എന്നാൽ ഗബ്രിയേൽ ഇത് ശ്രദ്ധിച്ചിരുന്നില്ല. ഏതായാലും ഈ വിഷയത്തിൽ ഒരിക്കൽ കൂടി ഹാലന്റ് പ്രതികരിച്ചിട്ടുണ്ട്.അത് ആ നിമിഷത്തിൽ സംഭവിച്ചു പോയതാണെന്നും തനിക്ക് കുറ്റബോധം ഒന്നുമില്ല എന്നുമാണ് ഹാലന്റ് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ആ നിമിഷത്തിന്റെ ചൂടിൽ സംഭവിച്ചു പോയ ഒരു കാര്യം മാത്രമാണ് അത്. ആ മത്സരത്തിൽ ഒരുപാട് കാര്യങ്ങൾ സംഭവിച്ചിട്ടുണ്ട്. കളിക്കളത്തിൽ സംഭവിച്ചതെല്ലാം അവിടെത്തന്നെ തുടരും. അതിനപ്പുറത്തേക്ക് അത് പോവില്ല. ഗബ്രിയലുമായി ബന്ധപ്പെട്ട വിഷയത്തിൽ എനിക്ക് കുറ്റബോധം ഒന്നുമില്ല. ലൈഫിലെ ചില കാര്യങ്ങളിൽ എനിക്ക് കുറ്റബോധം തോന്നാറില്ല ” ഇതാണ് മാഞ്ചസ്റ്റർ സിറ്റി സൂപ്പർ താരം പറഞ്ഞിട്ടുള്ളത്.

ഗംഭീര പ്രകടനമാണ് ഹാലന്റ് പതിവുപോലെ ഈ സീസണിലും പുറത്തെടുക്കുന്നത്. പ്രീമിയർ ലീഗിൽ ആകെ കളിച്ച ഏഴു മത്സരങ്ങളിൽ നിന്ന് പത്തു ഗോളുകൾ അദ്ദേഹം നേടിയിട്ടുണ്ട്. തുടർച്ചയായി രണ്ട് ഹാട്രിക്കുകൾ സ്വന്തമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഇനി തന്റെ രാജ്യമായ നോർവേക്ക് വേണ്ടിയാണ് അദ്ദേഹം കളിക്കുക.

Leave a Reply

Your email address will not be published. Required fields are marked *