എജ്ജാതി ത്രില്ലർ,ഒടുവിൽ കിരീടം ചൂടി സിറ്റി!

ഈ സീസണിലെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റി കരസ്ഥമാക്കി. ഒരല്പം മുൻപ് നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ആസ്റ്റൻ വില്ലയെ പരാജയപ്പെടുത്തി കൊണ്ടാണ് മാഞ്ചസ്റ്റർ സിറ്റി കിരീടം ചൂടിയത്. രണ്ട് ഗോളുകൾക്ക് പിറകിൽ നിന്നെങ്കിലും മൂന്നെണ്ണം തിരിച്ചടിച്ചു കൊണ്ട് സിറ്റി അവിശ്വസനീയമായ രീതിയിൽ തിരിച്ചുവരികയായിരുന്നു. മറുഭാഗത്ത് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ലിവർപൂൾ വോൾവ്സിനെ പരാജയപ്പെടുത്തിയെങ്കിലും ഫലമുണ്ടായില്ല.

93 പോയിന്റ് നേടി കൊണ്ടാണ് സിറ്റി കിരീടം ചൂടിയത്.92 പോയിന്റുള്ള ലിവർപൂൾ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.ചെൽസി, ടോട്ടൻഹാം,ആഴ്സണൽ, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നിവരാണ് മൂന്ന് മുതൽ ആറു വരെയുള്ള സ്ഥാനങ്ങൾ പങ്കിട്ടത്. സിറ്റിയുടെ ആറാം പ്രീമിയർ ലീഗ് കിരീടം ആണിത്.

Leave a Reply

Your email address will not be published. Required fields are marked *