എങ്ങനെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സ്റ്റാർട്ടിങ് ഇലവനിൽ തിരിച്ചെത്താം? റൊണാൾഡോക്ക് ടെൻഹാഗിന്റെ ഉപദേശം!

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സംബന്ധിച്ചിടത്തോളം ഇതൊരു നല്ല സമയമല്ല. ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് 5 മത്സരങ്ങൾ ആകെ കളിച്ചപ്പോൾ നാലു മത്സരങ്ങളിലും റൊണാൾഡോ ബെഞ്ചിലായിരുന്നു.റൊണാൾഡോ സ്റ്റാർട്ട് ചെയ്ത് മത്സരത്തിലായിരുന്നു യുണൈറ്റഡ് എതിരില്ലാത്ത നാല് ഗോളുകൾക്ക് പരാജയപ്പെട്ടത്. മാത്രമല്ല ഈ പ്രീമിയർ ലീഗ് സീസണിൽ ഇതുവരെ ഒരു ഗോൾ പോലും നേടാൻ റൊണാൾഡോക്ക് കഴിഞ്ഞിട്ടില്ല.

ഏതായാലും ഇന്നത്തെ ആഴ്സണലിനെതിരെയുള്ള മത്സരത്തിന്റെ ആദ്യ ഇലവനിൽ റൊണാൾഡോ ഉണ്ടാവുമോ എന്നുള്ളതാണ് ആരാധകർ ഉറ്റുനോക്കുന്നത്. എന്നാൽ സാധ്യത ലൈനപ്പുകളിൽ ഒന്നും തന്നെ റൊണാൾഡോക്ക് ഇടം ലഭിച്ചിട്ടില്ല.

റൊണാൾഡോക്ക് എങ്ങനെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സ്റ്റാർട്ടിങ് ഇലവനിലേക്ക് തിരിച്ചെത്താൻ കഴിയുമെന്നതിനെ കുറച്ച് പരിശീലകനായ എറിക്ക് ടെൻഹാഗ് ചില കാര്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്.അതായത് കഴിഞ്ഞ സീസണിനേക്കാൾ കൂടുതൽ മികച്ച രൂപത്തിൽ പന്തുള്ളപ്പോഴും പന്തില്ലാത്തപ്പോഴും കളിക്കണമെന്നാണ് ടെൻ ഹാഗിന്റെ ആവശ്യം. അദ്ദേഹത്തിന്റെ വാക്കുകളെ മാഞ്ചസ്റ്റർ ഈവനിംഗ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ഞാൻ റൊണാൾഡോയുടെ സുഹൃത്തായി മാറും. ചില സമയങ്ങളിൽ ഞാൻ അദ്ദേഹത്തിന്റെ അധ്യാപകനായി മാറും.അത് സാഹചര്യങ്ങളെയാണ് ആശ്രയിച്ചിരിക്കുന്നത്. നമുക്കെല്ലാവർക്കും അറിയാം അദ്ദേഹം പ്രീ സീസണിൽ ടീമിനൊപ്പം ഇല്ലായിരുന്നു. ഒരിക്കലും നഷ്ടപ്പെടുത്താൻ കഴിയാത്ത ഒന്നാണ് പ്രീ സീസൺ. അതാണ് ഒരു സീസണിന്റെ അടിത്തറ. പ്രത്യേകിച്ച് ഞങ്ങൾ കളിച്ച രീതി.അത് കഴിഞ്ഞ സീസണിൽ നിന്നും തീർത്തും വ്യത്യസ്തമാണ്. ഡിമാൻഡുകളെയും സഹകരണത്തെയും ആശ്രയിച്ചാണ് അദ്ദേഹത്തിന്റെ സ്ഥിതിഗതികൾ നിലകൊള്ളുന്നത്. ബോൾ ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും അദ്ദേഹത്തിൽ നിന്നും കൂടുതൽ ഡിമാൻഡ് ചെയ്യപ്പെടുന്നു.മാത്രമല്ല ഫിറ്റ്നസ് കൂടി പരിഗണിക്കപ്പെടുന്ന വിഷയമാണ്” ഇതാണ് ടെൻ ഹാഗ് പറഞ്ഞിട്ടുള്ളത്.

തുടർച്ചയായ നാലാം വിജയം സ്വപ്നം കണ്ടു കൊണ്ടാണ് ഇന്ന് യുണൈറ്റഡ് ആഴ്സണലിനെ നേരിടുക. ഇന്ന് രാത്രി ഇന്ത്യൻ സമയം 9 മണിക്ക് ഓൾഡ് ട്രഫോഡിൽ വെച്ചാണ് മത്സരം നടക്കുക

Leave a Reply

Your email address will not be published. Required fields are marked *