എങ്ങനെയാണ് CR7 പ്രശ്നമാവുക?അദ്ദേഹമുള്ളത് കൊണ്ട് മാത്രമാണ് യുണൈറ്റഡ് ടോപ് ഫോറിന്റെ അരികിൽ നിൽക്കുന്നത് : ഹർഗ്രീവ്സ്
ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ നോർവിച്ചിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെടുത്തിയത്.സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഹാട്രിക്കാണ് യുണൈറ്റഡിന് വിജയം സമ്മാനിച്ചത്. ഒരിക്കൽ കൂടി ഈ സീസണിൽ ക്രിസ്റ്റ്യാനോ യുണൈറ്റഡിനെ രക്ഷിക്കുകയായിരുന്നു.
ഏതായാലും ഈയൊരു പ്രകടനത്തിന് ശേഷം ക്രിസ്റ്റ്യാനോയുടെ വിമർശകർക്കെതിരെ മുൻ താരമായ ഓവൻ ഹർഗ്രീവ്സ് രംഗത്തു വന്നിട്ടുണ്ട്.ക്രിസ്റ്റ്യാനോ എങ്ങനെയാണ് യുണൈറ്റഡിന് പ്രശ്നമാവുക എന്നാണ് ഇദ്ദേഹം ചോദിക്കുന്നത്.ക്രിസ്റ്റ്യാനോ ഉള്ളതുകൊണ്ട് മാത്രമാണ് യുണൈറ്റഡ് ടോപ് ഫോറിന്റെ അരികിൽ നിൽക്കുന്നതെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.ഹർഗ്രീവ്സിന്റെ വാക്കുകൾ മാഞ്ചസ്റ്റർ ഈവനിംഗ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
"He's the only reason they are anywhere near the top four…"#MUFChttps://t.co/bV9BsEZYpG
— Man United News (@ManUtdMEN) April 16, 2022
” മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രശ്നം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് എന്നാണ് പലരും പറയുന്നത്.എന്നാൽ എങ്ങനെയാണ് ക്രിസ്റ്റ്യാനോ ഒരു പ്രശ്നമാവുക? യുണൈറ്റഡ് ടോപ് ഫോറിന്റെ അരികിൽ നിൽക്കാനുള്ള ഒരേയൊരു കാരണം അദ്ദേഹമാണ്.അദ്ദേഹം അദ്ദേഹത്തിന്റെ ജോലി ചെയ്യുന്നു. നിർണ്ണായക സമയങ്ങളിൽ അദ്ദേഹം വലിയ മുതൽക്കൂട്ടാണ്.യുണൈറ്റഡിന്റെ പ്രശ്നം പൊസെഷൻ നഷ്ടപ്പെടുത്തുന്നു എന്നുള്ളതാണ്.സിറ്റിയിലും ലിവർപൂളിലുമൊക്കെ എല്ലാ താരങ്ങളും നന്നായി കളിക്കുന്നു. യുണൈറ്റഡിൽ അങ്ങനെയല്ല.അവിടെയാണ് വിത്യാസം ” ഇതാണ് ഹർഗ്രീവ്സ് പറഞ്ഞിട്ടുള്ളത്.
നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീമിയർ ലീഗിലെ അഞ്ചാം സ്ഥാനക്കാരാണ്.അതേസമയം ഈ സീസണിൽ യുണൈറ്റഡിലേക്കെത്തിയ ക്രിസ്റ്റ്യാനോ ആകെ 21 ഗോളുകൾ കരസ്ഥമാക്കി കഴിഞ്ഞു.