എംബപ്പേ വ്യത്യസ്ഥനാണെന്ന് ഞാൻ അന്നേ മനസ്സിലാക്കി, വെളിപ്പെടുത്തലുമായി സിൽവ!
നിലവിൽ ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബപ്പേ. ഈ സീസണിലും താരം പിഎസ്ജിക്ക് മിന്നുന്ന പ്രകടനമാണ് കാഴ്ച്ച വെച്ച് കൊണ്ടിരിക്കുന്നത്.
ഏതായാലും കിലിയൻ എംബപ്പേയുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർ താരമായ ബെർണാഡോ സിൽവ ഇപ്പോൾ പങ്കു വെച്ചിട്ടുണ്ട്. മുമ്പ് ഇരുവരും ഒരുമിച്ചു മൊണോക്കോയിൽ കളിച്ചിട്ടുണ്ട്. അന്ന് പതിനാറ് വയസ്സുകാരനായ എംബപ്പേയുടെ ആദ്യ ട്രെയിനിങ് സെഷനിൽ അദ്ദേഹം വ്യത്യസ്ഥനാണ് എന്നുള്ള കാര്യം താൻ മനസ്സിലാക്കി എന്നാണ് ബെർണാഡോ സിൽവ ഇപ്പോൾ അറിയിച്ചിട്ടുള്ളത്.ഇതേ കുറിച്ച് സിൽവ പറയുന്നത് ഇങ്ങനെയാണ്.
Man City star Bernardo Silva knew Kylian Mbappe was 'different' after one training session aged 16. https://t.co/4uvdxtWIHu
— The Sun Football ⚽ (@TheSunFootball) December 23, 2021
” എംബപ്പേയോടൊപ്പമുള്ള ആദ്യത്തെ ട്രൈനിംഗ് സെഷൻ എനിക്കോർമ്മയുണ്ട്.അന്ന് അദ്ദേഹത്തിന്റെ പ്രകടനം കണ്ട് ഞാനും ജോവോ മോട്ടീഞ്ഞോയും അത്ഭുതപ്പെട്ടിരുന്നു.വളരെയധികം സ്പെഷ്യലായ താരമാണ് എംബപ്പേ. എന്തെന്നാൽ അദ്ദേഹത്തെ കണ്ട ദിവസം തന്നെ എനിക്ക് മനസ്സിലായിരുന്നു എംബപ്പേ വ്യത്യസ്ഥനായ ഒരു താരമാണെന്ന്.അദ്ദേഹത്തിന് ഒരു പേടിയുമുണ്ടായിരുന്നില്ല.ട്രൈനിംഗ് സെഷനിൽ ടീമിലെ രണ്ടും മൂന്നും സീനിയർ താരങ്ങളെയൊക്കെ അദ്ദേഹം ഡ്രിബിൾ ചെയ്യുമായിരുന്നു. സാധാരണഗതിയിൽ 16 വയസ്സുള്ള താരങ്ങൾക്ക് സീനിയർ താരങ്ങളെ ഒരു പേടിയൊക്കെയുണ്ടാവും.പക്ഷേ എംബപ്പേക്ക് അത് ഇല്ലായിരുന്നു. നിഷ്പ്രയാസം വലിയ താരങ്ങളെ മറികടക്കാൻ അദ്ദേഹത്തിന് അന്നേ കഴിയുമായിരുന്നു. ഇപ്പോഴിതാ അദ്ദേഹം ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായി മാറി. ” ഇതാണ് ബെർണാഡോ സിൽവ പറഞ്ഞത്.
മോണാക്കോക്ക് വേണ്ടി 60 മത്സരങ്ങൾ കളിച്ച എംബപ്പേ 27 ഗോളുകളായിരുന്നു നേടിയിരുന്നത്. താരം പിന്നീട് പിഎസ്ജിയിലേക്ക് ചേക്കേറി. ബെർണാഡോ സിൽവയാവട്ടെ സിറ്റിയിൽ എത്തുകയും ചെയ്തു.