എംബപ്പേയെ എത്തിക്കൂ,ക്രിസ്റ്റ്യാനോയുടെ ഇമ്പാക്ടായിരിക്കും : യുണൈറ്റഡിനോട് യോർക്ക്.

സൂപ്പർ താരം കിലിയൻ എംബപ്പേയുടെ ഭാവിയുടെ കാര്യത്തിൽ ഇതുവരെ ഒരു ഫൈനൽ ഡിസിഷനിൽ എത്താൻ കഴിഞ്ഞിട്ടില്ല.അദ്ദേഹത്തെ ഒഴിവാക്കാൻ തന്നെയാണ് ക്ലബ്ബിന്റെ തീരുമാനം. അദ്ദേഹത്തിന് വേണ്ടിയുള്ള ഓഫറുകൾ പിഎസ്ജി പരിഗണിച്ച് തുടങ്ങിയിട്ടുണ്ട്. എന്നാൽ എംബപ്പേ തന്റെ തീരുമാനം മാറ്റിയിട്ടില്ല.ക്ലബ്ബിൽ തന്നെ തുടരാനാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്.

ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് കിലിയൻ എംബപ്പേക്ക് വേണ്ടി ശ്രമിക്കുന്നു എന്ന വാർത്തകൾ പുറത്തേക്ക് വന്നിരുന്നുവെങ്കിലും അത് നിരസിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ മുൻ യുണൈറ്റഡ് താരമായ ഡ്യയ്റ്റ് യോർക്ക് യുണൈറ്റഡിന് ഒരു ഉപദേശം നൽകിയിട്ടുണ്ട്. അതായത് എംബപ്പേയെ യുണൈറ്റഡ് സ്വന്തമാക്കിയാൽ അവർക്ക് കിരീട ഫേവറേറ്റുകളാവാൻ സാധിക്കുമെന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.ക്രിസ്റ്റ്യാനോ റൊണാൾഡോയെ കൊണ്ടുവന്ന അതേ ഇമ്പാക്ട് ഉണ്ടാക്കാൻ എംബപ്പേക്ക് സാധിക്കുമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. യോർക്കിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” മാഞ്ചസ്റ്റർ യുണൈറ്റഡ് കിലിയൻ എംബപ്പേയെ സൈൻ ചെയ്യുകയാണെങ്കിൽ അത് പ്രീമിയർ ലീഗിനും വളരെയധികം ഗുണം ചെയ്യുന്ന ഒന്നായിരിക്കും.കാരണം അവിടെ മാഞ്ചസ്റ്റർ യുണൈറ്റഡും സിറ്റിയും തമ്മിലുള്ള റൈവൽറി വർദ്ധിക്കും.മാത്രമല്ല അദ്ദേഹത്തെ എത്തിക്കാൻ കഴിഞ്ഞാൽ യുണൈറ്റഡ് കളിക്കളത്തിനകത്തും പുറത്തും ഒന്നാം നമ്പർ ടീമായി മാറും. അദ്ദേഹത്തെപ്പോലെ ഒരു താരത്തെയാണ് ഇപ്പോൾ യുണൈറ്റഡ് ആവശ്യമുള്ളത്.ക്രിസ്റ്റ്യാനോ റൊണാൾഡോയെ കൊണ്ടുവന്ന അതേ ഇമ്പാക്ട് ഉണ്ടാക്കാൻ കിലിയൻ എംബപ്പേക്ക് സാധിക്കും. മാത്രമല്ല യുണൈറ്റഡ് പിന്നീട് എപ്പോഴും കിരീട ഫേവറിറ്റുകളായിരിക്കും ” ഇതാണ് യോർക്ക് പറഞ്ഞിട്ടുള്ളത്.

എന്നാൽ എംബപ്പേ യുണൈറ്റഡിലേക്ക് വരാനുള്ള സാധ്യതകൾ നന്നേ കുറവാണ്. അദ്ദേഹം റയൽ മാഡ്രിഡിലേക്ക് പോവാനാണ് ആഗ്രഹിക്കുന്നത്. എന്നാൽ പിഎസ്ജിയുമായുള്ള കോൺട്രാക്ട് പൂർത്തിയാക്കിയതിനു ശേഷം പോവാനാണ് അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *