എംബപ്പേയെ അന്ന് കിട്ടിയില്ല,ഒടുക്കത്തെ കുറ്റബോധം:ഗില്ലസ് ഗ്രിമാന്റി പറയുന്നു!

ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബപ്പേ 2017ലായിരുന്നു മോണോക്കോ വിട്ടു കൊണ്ട് പിഎസ്ജിയിലേക്ക് ചേക്കേറിയത്. താരത്തിന് വേണ്ടി ആകെ 163 മില്യൺ പൗണ്ടാണ് പിഎസ്ജി ചിലവഴിച്ചിരുന്നത്.282 മത്സരങ്ങൾ പിഎസ്ജിക്ക് വേണ്ടി ആകെ കളിച്ച എംബപ്പേ 233 ഗോളുകളും 100 അസിസ്റ്റുകളും കരസ്ഥമാക്കിയിട്ടുണ്ട്. താരത്തിന്റെ മികവ് എത്രത്തോളമാണ് എന്നത് ഈയൊരു കണക്കുകളിൽ നിന്ന് തന്നെ വ്യക്തമാണ്. അത്രയും മാസ്മരിക പ്രകടനമാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്.

എന്നാൽ 2016ൽ പ്രീമിയർ ലീഗ് വമ്പൻമാരായ ആഴ്സണൽ താരത്തിന് വേണ്ടി ശ്രമങ്ങൾ നടത്തിയിരുന്നു. താരത്തെ സ്വന്തമാക്കാൻ കഴിയുമായിരുന്നുവെന്നും എന്നാൽ ആഴ്സണലിന്റെ അപ്പോഴത്തെ മോശം പ്രകടനം തിരിച്ചടിയായി എന്നുമുള്ള കാര്യം അവരുടെ സ്കൗട്ട് ആയിരുന്ന ഗില്ലസ് ഗ്രിമാന്റി വെളിപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തെ കൊണ്ടുവരാൻ കഴിയാത്തതിൽ തനിക്ക് ഒടുക്കത്തെ കുറ്റബോധം ഉണ്ടെന്നും ഇദ്ദേഹം പറഞ്ഞു.ഗില്ലസിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“എപ്പോഴാണ് എംബപ്പേ ആഴ്സണലിന്റെ റിയലിസ്റ്റിക് ലക്ഷ്യമായി മാറിയത് എന്നെനിക്കറിയില്ല. പക്ഷേ 2016ൽ അദ്ദേഹത്തെ കൺവിൻസ് ചെയ്യാൻ വേണ്ടി ഞങ്ങൾ ശ്രമിച്ചിരുന്നു.ലണ്ടനിൽ വച്ച് അദ്ദേഹത്തിന്റെ മാതാപിതാക്കളെ ഞങ്ങൾ കണ്ടിരുന്നു.അവർ ഞങ്ങളുടെ ട്രെയിനിങ് ഗ്രൗണ്ട് സന്ദർശിക്കുകയും ചെയ്തിരുന്നു.വെങ്ങർ ഉൾപ്പെടെയുള്ളവർ അവിടെയുണ്ടായിരുന്നു.എംബപ്പേ കാണാൻ വേണ്ടി സൗത്ത് ഫ്രാൻസിലേക്ക് ഞങ്ങൾ പോയിരുന്നു.അദ്ദേഹത്തെ കൺവിൻസ് വേണ്ടി ഞങ്ങൾ ശ്രമിച്ചു.പക്ഷേ അതൊരു മികച്ച സമയമായിരുന്നില്ല.ഞങ്ങൾ ബുദ്ധിമുട്ടുന്ന സമയമായിരുന്നു.തുടർച്ചയായ തോൽവികൾ ഏറ്റുവാങ്ങിക്കൊണ്ടിരുന്ന സമയമായിരുന്നു.അതുകൊണ്ടുതന്നെ അദ്ദേഹം വരാൻ തയ്യാറായില്ല.മൊണാക്കോയുമായി പുതിയ കരാറിൽ ഒപ്പുവെച്ചു. പിന്നീട് അദ്ദേഹത്തെ പിഎസ്ജി സ്വന്തമാക്കുകയും ചെയ്തു.എംബപ്പേയെ കൊണ്ടുവരാൻ കഴിയാത്തതിൽ എനിക്ക് ഒടുക്കത്തെ കുറ്റബോധമുണ്ട്. എന്റെ 15 വർഷത്തെ കരിയറിലെ ഏറ്റവും വലിയ നിരാശ എംബപ്പേയെ ആഴ്സണലിൽ പറ്റിക്കാൻ കഴിഞ്ഞില്ല എന്നുള്ളതാണ് “ഇതാണ് ആഴ്സണലിന്റെ മുൻ സ്കൗട്ട് പറഞ്ഞിട്ടുള്ളത്.

വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ എംബപ്പേ ഫ്രീ ഏജന്റാകും.തന്റെ ഭാവിയെക്കുറിച്ച് അദ്ദേഹം ഇതുവരെ തീരുമാനങ്ങൾ ഒന്നും എടുത്തിട്ടില്ല.റയൽ മാഡ്രിഡ് താരത്തിനു വേണ്ടി ഒരു അവസാന പരിശ്രമം വരുന്ന സമ്മറിൽ നടത്തിയേക്കും.

Leave a Reply

Your email address will not be published. Required fields are marked *