ഉയർന്ന സാലറി വേണമെന്ന് ബ്രൂണോ,ചർച്ചകൾ നിലച്ചു!

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വളരെ പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളായി മാറാൻ ബ്രൂണോ ഫെർണാണ്ടസിന് കുറഞ്ഞ സമയം കൊണ്ട് സാധിച്ചിരുന്നു.2020-ൽ സ്പോട്ടിങ് സിപിയിൽ നിന്നെത്തിയ താരം മിന്നുന്ന പ്രകടനമാണ് യുണൈറ്റഡിന് കാഴ്ച വെച്ചിട്ടുള്ളത്.നിലവിൽ 2025 വരെയാണ് ബ്രൂണോക്ക് യുണൈറ്റഡുമായി കരാറുള്ളത്.ഈ കരാർ പുതുക്കാനുള്ള ഒരുക്കത്തിലാണ് നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്.

ഇതുമായി ബന്ധപ്പെട്ടു കൊണ്ട് ബ്രൂണോയുമായി യുണൈറ്റഡ് ചർച്ചകൾ സംഘടിപ്പിച്ചിരുന്നു.എന്നാൽ നല്ല രൂപത്തിലല്ല കാര്യങ്ങൾ മുന്നോട്ട് പോകുന്നത്.എന്തെന്നാൽ മറ്റുള്ളവരെ അപേക്ഷിച്ച് നോക്കുമ്പോൾ വളരെ കുറഞ്ഞ സാലറിയാണ് നിലവിൽ ബ്രൂണോക്ക് യുണൈറ്റഡിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്.അത്കൊണ്ട് തന്നെ യുണൈറ്റഡിൽ ഏറ്റവും കൂടുതൽ സാലറി കൈപ്പറ്റുന്ന താരങ്ങളുടെ അതേ സാലറി തന്നെ വേണമെന്നാണ് നിലവിൽ ബ്രൂണോയുടെ ആവശ്യം.എന്നാൽ ഇത് യുണൈറ്റഡ് അംഗീകരിച്ചിട്ടില്ല.അത്കൊണ്ട് തന്നെ ചർച്ചകൾ ഇപ്പോൾ നിലച്ചിരിക്കുകയാണ്.

യുണൈറ്റഡ് താരങ്ങളായ പോൾ പോഗ്ബ,റാഫേൽ വരാനെ,ജേഡൻ സാഞ്ചോ,ആന്റണി മാർഷ്യൽ,മാർക്കസ് റാഷ്ഫോർഡ്,എഡിൻസൺ കവാനി എന്നിവരൊക്കെ ബ്രൂണോയെക്കാൾ ഇരട്ടി സാലറി കൈപ്പറ്റുന്ന താരങ്ങളാണ്.അതേസമയം ക്രിസ്റ്റ്യാനോ റൊണാൾഡോയും ഡേവിഡ് ഡിഹിയയുമാണ് യുണൈറ്റഡിൽ ഏറ്റവും കൂടുതൽ സാലറി കൈപ്പറ്റുന്ന താരങ്ങൾ.ബ്രൂണോയെക്കാൾ നാലിരട്ടി സാലറിയാണ് ഇവർക്ക് ലഭിക്കുന്നത്.ഈ സാലറി വേണമെന്നാണ് നിലവിൽ പോർച്ചുഗീസ് സൂപ്പർതാരത്തിന്റെ ആവശ്യം.

ഏതായാലും ഈ സീസണിന് ശേഷം ചർച്ചകൾ പുനരാരംഭിക്കാമെന്നുള്ള നിലപാടിലാണ് നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡുള്ളത്.ഈ സീസണിൽ വേണ്ടത്ര മികവിലേക്ക് ഉയരാൻ ബ്രൂണോക്ക് സാധിച്ചിരുന്നില്ല. എന്നാൽ കഴിഞ്ഞ ആസ്റ്റൺ വില്ലക്കെതിരെയുള്ള മത്സരത്തിൽ താരം ഇരട്ട ഗോളുകൾ നേടിയത് യുണൈറ്റഡിന് ആശ്വാസം നൽകുന്ന കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *