ഉജ്ജ്വലവിജയം നേടി യുണൈറ്റഡ്, കരുത്തരുടെ പോരാട്ടത്തിൽ സിറ്റിക്ക് ജയം, പ്ലയെർ റേറ്റിംഗ് ഇങ്ങനെ !

പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഉജ്ജ്വലവിജയം. ന്യൂകാസിൽ യുണൈറ്റഡിനെയാണ് മാഞ്ചസ്റ്റർ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തറപറ്റിച്ചത്. യുണൈറ്റഡിന് വേണ്ടി മഗ്വയ്‌ർ, ബ്രൂണോ ഫെർണാണ്ടസ്, ആരോൺ വാൻ ബിസാക്ക, മാർക്കസ് റാഷ്ഫോർഡ് എന്നിവരാണ് ഗോൾ നേടിയത്. ലുക്ക് ഷോ നേടിയ സെൽഫ് ഗോളാണ് ന്യൂകാസിൽ നേടിയ ഗോൾ. മത്സരത്തിൽ ബ്രൂണോ ഒരു പെനാൽറ്റി പാഴാക്കുകയും ചെയ്തു. നിലവിൽ നാലു മത്സരങ്ങളിൽ നിന്ന് ആറു പോയിന്റോടെ പതിനാലാം സ്ഥാനത്താണ് യുണൈറ്റഡ്. അതേ സമയം പ്രീമിയർ ലീഗിൽ നടന്ന കരുത്തരുടെ പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വിജയം. ആഴ്‌സണലിനെയാണ് ഒരു ഗോളിന് തോൽപിച്ചു വിട്ടത്. ഇരുപത്തിമൂന്നാം മിനിറ്റിൽ റഹീം സ്റ്റെർലിംഗ് നേടിയ ഗോളാണ് സിറ്റിക്ക് തുണയായത്. ഇതോടെ സിറ്റി പോയിന്റ് ടേബിളിൽ ഒമ്പതാം സ്ഥാനത്താണ്. ആഴ്‌സണലാവട്ടെ അഞ്ചാം സ്ഥാനത്തുമാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെയും സിറ്റിയുടെയും പ്ലയെർ റേറ്റിംഗ് താഴെ നൽകുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡ് : 7.43
റാഷ്ഫോർ : 9.7
ജെയിംസ് : 6.7
ഫെർണാണ്ടസ് : 9.6
മാറ്റ : 7.3
ഫ്രെഡ് : 7.0
മക്ടോമിനി : 7.1
ഷോ : 6.7
മഗ്വയ്‌ർ : 8.5
ലിന്റോൾഫ് : 6.6
വാൻ ബിസാക്ക : 8.0
ഡിഹിയ : 7.2
മാറ്റിച്ച് : 6.2-സബ്
വാൻ ബീക്ക് : 6.6-സബ്
പോഗ്ബ : 6.9

മാഞ്ചസ്റ്റർ സിറ്റി : 6.91
സ്റ്റെർലിംങ് : 7.4
അഗ്വേറൊ : 6.6
മഹ്റസ് : 7.7
ക്യാൻസെലോ : 7.7
സിൽവ : 7.0
ഫോഡൻ : 6.7
റോഡ്രിഗോ : 6.9
വാക്കർ : 6.9
ഡയസ് : 7.0
എയ്ക് : 6.6
എടേഴ്സൺ : 7.2
ഗുണ്ടോഗൻ : 6.2-സബ്
ഫെർണാണ്ടിഞ്ഞോ : 6.0-സബ്

Leave a Reply

Your email address will not be published. Required fields are marked *