ഈ വർഷം ഏറ്റവും കൂടുതൽ ഗോൾപങ്കാളിത്തങ്ങൾ,ലിസ്റ്റ് പുറത്ത്!
2022 കലണ്ടർ വർഷത്തെ മത്സരങ്ങൾ ഏതാണ്ട് പൂർത്തിയാവുകയാണ്.ഇനി ഖത്തർ വേൾഡ് കപ്പ് മാത്രമാണ് ഈ വർഷം അരങ്ങേറാനുള്ളത്. സൂപ്പർ താരങ്ങളൊക്കെ തിളങ്ങിയ ഒരു വർഷമാണ് ഇപ്പോൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്.
ഏതായാലും ഈ വർഷം ഇതുവരെ ഏറ്റവും കൂടുതൽ ഗോളുകളിൽ പങ്കാളിത്തം വഹിച്ച താരങ്ങളുടെ ലിസ്റ്റ് ഇപ്പോൾ പുറത്തേക്ക് വന്നിട്ടുണ്ട്. ഒന്നാം സ്ഥാനം നേടിയിരിക്കുന്നത് പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബപ്പേയാണ്.ഈ വർഷം ആകെ 54 ഗോളുകളിലാണ് താരം പങ്കാളിത്തം വഹിച്ചിട്ടുള്ളത്.42 ഗോളുകളും 12 അസിസ്റ്റുകളുമാണ് താരത്തിന്റെ സമ്പാദ്യം.
അതേസമയം തൊട്ടു പിറകിൽ മാഞ്ചസ്റ്റർ സിറ്റിയുടെ എർലിംഗ് ഹാലന്റുണ്ട്. 49 ഗോളുകളിലാണ് ഹാലന്റ് പങ്കാളിത്തം വഹിച്ചിട്ടുള്ളത്. 41 ഗോളുകളും എട്ട് അസിസ്റ്റുകളുമാണ് താരം നേടിയിട്ടുള്ളത്. അതേസമയം സൂപ്പർ താരങ്ങളായ റോബർട്ട് ലെവന്റോസ്ക്കി,ലയണൽ മെസ്സി,നെയ്മർ ജൂനിയർ എന്നിവരൊക്കെ ഈ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.പട്ടിക താഴെ നൽകുന്നു..
Mbappe Ranks First Among All Players in Europe’s Top Five Leagues In This Key Goal Contributions Stat https://t.co/g4zDDtJOKy
— PSG Talk (@PSGTalk) October 24, 2022
54- Mbappe (42+12 in 44)
49- Haaland (41+8 in 37)
47- Lewandowski (39+8 in 43)
46- Messi (24+22 in 39)
43- Nkunku (31+12 in 52)
43- Neymar (27+16 in 35)
41- De Bruyne (17+24 in 45)
40- Kane (30+10 in 50)
ഏതായാലും ഈ കലണ്ടർ വർഷം അവസാനിക്കുമ്പോൾ ആരായിരിക്കും ഒന്നാം സ്ഥാനം നേടുക എന്നുള്ളത് കണ്ടറിയേണ്ട കാര്യമാണ്.