ഈ പ്രായത്തിൽ കംപ്ലീറ്റ് പ്ലെയറായത് മെസ്സി മാത്രം,ഹാലണ്ടൊക്കെ ഇനിയും ഇമ്പ്രൂവ് ആവേണ്ടതുണ്ടെന്ന് തുറന്ന് പറഞ്ഞ് പെപ്!

പ്രീമിയർ ലീഗിൽ ഇന്ന് നടക്കുന്ന രണ്ടാം റൗണ്ട് പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റി കളത്തിലിറങ്ങുന്നുണ്ട്.ബേൺമൗത്താണ് സിറ്റിയുടെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 7:30-ന് സിറ്റിയുടെ മൈതാനത്ത് വെച്ചാണ് ഈ മത്സരം നടക്കുക. ആദ്യ മത്സരത്തിൽ രണ്ടു ഗോളുകൾക്ക് സിറ്റി വെസ്റ്റ് ഹാമിനെ പരാജയപ്പെടുത്തിയിരുന്നു. അന്ന് ഇരട്ട ഗോളുകൾ നേടിയ ഹാലണ്ട് ഇന്നും മികവ് പുലർത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

അതേസമയം മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായ പെപ് ഗ്വാർഡിയോള ഹാലണ്ടിനെ പറ്റി ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.22-ആം വയസ്സിൽ കംപ്ലീറ്റ് പ്ലയെറായത് മെസ്സി മാത്രമാണെന്നും ഹാലണ്ടിന് ഇനിയും പുരോഗതി കൈവരിക്കാൻ സാധിക്കുമെന്നുമാണ് പെപ് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

“എർലിംഗ് ഹാലണ്ട്,ഫിൽ ഫോഡൻ,ഹൂലിയൻ ആൽവരസ് എന്നിവരൊക്കെ ഇനിയും ഒരുപാട് ഇമ്പ്രൂവ് ആവാനുണ്ട്.ഹാലണ്ടിന് ഇനിയും മികച്ച താരമായി മാറാം. അദ്ദേഹം അത്രത്തോളം ഫുട്ബോളിനെ ഇഷ്ടപ്പെടുന്നു. ഇരുപത്തിരണ്ടാമത്തെ വയസ്സിൽ കംപ്ലീറ്റ് പ്ലയെർ ആയി മാറിയത് ലയണൽ മെസ്സി മാത്രമാണ്. അദ്ദേഹം എല്ലാവരെക്കാളും മുകളിലായിരുന്നു. ഇനി ഈ സീസണിലും അടുത്ത സീസണിലും ഹാലണ്ടിനെ കൂടുതൽ മികച്ചതാക്കാൻ വേണ്ടി ഞങ്ങൾ കഴിയുന്ന സഹായങ്ങൾ ചെയ്യും. പക്ഷേ തന്റെ സാഹചര്യം മെച്ചപ്പെടുത്താൻ വേണ്ടി ഹാലണ്ടും തയ്യാറായി ഇരിക്കേണ്ടതുണ്ട് ” ഇതാണ് പെപ് പറഞ്ഞിട്ടുള്ളത്.

നേരത്തെ ലയണൽ മെസ്സിയുടെ ഒരു ക്വാളിറ്റി ഹാലണ്ടിലും ഉണ്ടെന്ന് പെപ് പ്രസ്താവിച്ചിരുന്നു. കൂടുതൽ ഗോളുകൾ നേടാനുള്ള ആഗ്രഹം മെസ്സിയെ പോലെ ഹാലന്റിനുമുണ്ട് എന്നായിരുന്നു പെപ് പറഞ്ഞിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *