ഈ പരിശീലകൻ കരുത്തനാണ്, താരങ്ങൾ കരുത്തരാണ്: വിമർശനങ്ങളോട് പ്രതികരിച്ച് ടെൻ ഹാഗ്.
മാഞ്ചസ്റ്റർ യുണൈറ്റഡിന് വളരെ മോശം തുടക്കമാണ് ഇത്തവണ ലഭിച്ചിട്ടുള്ളത്.ഇതിനോടകം തന്നെ ആകെ 8 മത്സരങ്ങൾ അവർ പരാജയപ്പെട്ടു കഴിഞ്ഞു. 5 മത്സരങ്ങളിലും പരാജയപ്പെട്ടത് സ്വന്തം മൈതാനമായ ഓൾഡ് ട്രഫോഡിൽ വെച്ച് കൊണ്ടാണ്.യുണൈറ്റഡിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം തുടക്കങ്ങളിൽ ഒന്നാണ് ഇപ്പോൾ ലഭിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ പരിശീലകൻ എറിക്ക് ടെൻ ഹാഗിന് വിമർശനങ്ങളും ഏറെയാണ്.
എന്നാൽ ഈ വിമർശനങ്ങളോടെല്ലാം പരിശീലകനായ എറിക്ക് ടെൻ ഹാഗ് പ്രതികരിച്ചിട്ടുണ്ട്. ക്ലബ്ബിലെ എല്ലാവരും പോസിറ്റീവ് ആയി കൊണ്ടാണ് തുടരുന്നത് എന്നാണ് കോച്ച് പറഞ്ഞിട്ടുള്ളത്. ഈ താരങ്ങളും പരിശീലകനും വളരെയധികം കരുത്തരാണെന്നും ടെൻ ഹാഗ് കൂട്ടിച്ചേർത്തു. ഇന്നലത്തെ പ്രസ് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ടെൻ ഹാഗിന്റെ വാക്കുകൾ ഇങ്ങനെയാണ്.
🔴 Erik ten Hag: “We have to win. I don’t walk away from that”.
— Fabrizio Romano (@FabrizioRomano) November 3, 2023
“The players are positive. They want to put this right, we know the standards here”.
“We’ve to match them every day, we'll fight back”.
“The dressing room is strong, the staff are strong, this manager is strong”. pic.twitter.com/NrDDjKGAD9
“താരങ്ങൾ എല്ലാവരും ഇപ്പോൾ പോസിറ്റീവാണ്.ശരിയായ രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ അവർ ആഗ്രഹിക്കുന്നുണ്ട്.ഇവിടുത്തെ സ്റ്റാൻഡേർഡ് എന്താണ് എന്നത് അവർക്ക് കൃത്യമായി അറിയാം.ആ നിലവാരത്തോട് ഞങ്ങൾ തീർച്ചയായും നീതി പുലർത്തേണ്ടതുണ്ട്.ഞങ്ങൾക്ക് തുടർച്ചയായി രണ്ടു മത്സരത്തിൽ വലിയ തിരിച്ചടികൾ ഏറ്റു. പക്ഷേ ഞങ്ങൾ പോരാടുക തന്നെ ചെയ്യും.ഡ്രസ്സിംഗ് റൂം വളരെ കരുത്തരാണ്.ഇവിടുത്തെ സ്റ്റാഫുകൾ വളരെയധികം കരുത്തരാണ്. ഈ പരിശീലകനും വളരെയധികം കരുത്തനാണ് ” ഇതാണ് യുണൈറ്റഡ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഇന്ന് പ്രീമിയർ ലീഗിൽ നടക്കുന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഫുൾഹാമിനെയാണ് നേരിടുക.ഫുൾഹാമിന്റെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക.ഇന്ന് വൈകിട്ട് ഇന്ത്യൻ സമയം ആറു മണിക്കാണ് മത്സരം നടക്കുക. നിലവിൽ 10 മത്സരങ്ങളിൽ അഞ്ചെണ്ണത്തിലും പരാജയപ്പെട്ട യുണൈറ്റഡ് പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ്.