ഈ ട്രാൻസ്ഫറിൽ കളം മാറുന്ന പത്ത് സൂപ്പർ താരങ്ങൾ.

യൂറോപ്യൻ ഫുട്ബോളിൽ ട്രാൻസ്ഫർ വിപണി സജീവമായി കൊണ്ടിരിക്കുന്ന സമയമാണിത്. പല ക്ലബുകളും സ്‌ക്വാഡ് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായും ഭാവിയിലേക്കുള്ള കരുതലായും ഒട്ടേറെ താരങ്ങളെ തങ്ങളുടെ പാളയത്തിൽ എത്തിച്ചു കഴിഞ്ഞു. കോവിഡ് പ്രതിസന്ധി സാമ്പത്തികപരമായി എല്ലാ ക്ലബുകളെയും തളർത്തി കഴിഞ്ഞത് ഈ ട്രാൻസ്ഫർ വിപണിയെ സാരമായ രീതിയിൽ തന്നെ ബാധിക്കും എന്നാണ് ഫുട്ബോൾ പണ്ഡിതരുടെ കണക്കുകൂട്ടലുകൾ. എന്നിരുന്നാലും ഒട്ടേറെ മികച്ച സുപ്പർ താരങ്ങളെ എത്തിക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് മുഖ്യധാരാ ക്ലബുകൾ. സിയെച്ചിനെയും വെർണറെയും ക്ലബിൽ എത്തിച്ച ചെൽസി ഇത്തവണ ട്രാൻസ്ഫർ വിൻഡോയിൽ ഒരുങ്ങി തന്നെയാണ്. അതേസമയം സാധാരണഗതിയിൽ ട്രാൻസ്ഫർ വിൻഡോയിൽ പണമെറിയാറുള്ള റയൽ മാഡ്രിഡ്‌ ഇത്തവണ മേജർ സൈനിങ്‌ ഒന്നും തന്നെ നടത്തുന്നില്ല എന്ന് പ്രഖ്യാപിച്ചത് ട്രാൻസ്ഫർ വിപണിയിലെ ആവേശത്തെ ബാധിക്കും. ഈ വരുന്ന ട്രാൻസ്ഫർ ജാലകത്തിൽ കളം മാറാൻ സാധ്യതയുള്ള പത്ത് താരങ്ങളെയാണ് താഴെ നൽകുന്നത്.

1- ജേഡൻ സാഞ്ചോ : ബൊറൂസിയ ഡോർട്മുണ്ടിന്റെ സൂപ്പർ താരം. ഈ സീസണിൽ നേടിയത് ഇരുപത് ഗോളും ഇരുപത് അസിസ്റ്റും. വെറും എട്ട് മില്യൺ പൗണ്ടിന് സിറ്റിയിൽ നിന്നെത്തിയ താരത്തിനിപ്പോൾ വില 100 മില്യൺ പൗണ്ട് ആണ്. മാഞ്ചസ്റ്റർ യുണൈറ്റഡ് ആണ് താരത്തെ സ്വന്തമാക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുന്നത്.

2- ലൗറ്ററോ മാർട്ടിനെസ് : എഫ്സി ബാഴ്സലോണയുടെ പ്രധാനലക്ഷ്യം. ഇന്റർമിലാന്റെ അർജന്റൈൻ സ്ട്രൈക്കെർ. ഈ സീസണിൽ പതിനെട്ടു ഗോളുകൾ നേടി. ഇപ്പോൾ ട്രാൻസ്ഫർ ചർച്ചകൾ നിലച്ച മട്ടാണ്. സ്വാപ് ഡീലിൽ എങ്കിലും ക്ലബിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് ബാഴ്സ.

3-തിയാഗോ അൽകാന്ററ- ബയേൺ മ്യൂണിക്കിന്റെ സ്പാനിഷ് മധ്യനിര താരം. മികച്ച പ്രകടനമാണ് ഈയിടെയായി കാഴ്ച്ചവെക്കുന്നത്. ലിവർപൂൾ ആണ് നോട്ടമിട്ടിരിക്കുന്ന ക്ലബ്‌. 29-കാരനായ താരം ലാമാസിയയിലൂടെ വളർന്നതാണ്.

4- കായ് ഹാവെർട്സ് : ബയേർ ലെവർകൂസന്റെ ജർമ്മൻ പുത്തൻ താരോദയം. ക്ലബിൽ എത്തിക്കാൻ കിണഞ്ഞു ശ്രമിക്കുന്നത് ചെൽസി. 90 മില്യൺ പൗണ്ട് വില വരുമെന്നാണ് കണക്കുകൂട്ടലുകൾ. ഈ സീസണിൽ പതിനേഴു ഗോളുകൾ നേടി. നടക്കാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള ട്രാൻസ്ഫറുകളിൽ ഒന്ന്.

5-ഫിലിപ്പെ കൂട്ടീഞ്ഞോ : ബാഴ്സയുടെ ബ്രസീലിയൻ മധ്യനിര താരം. ഈ സീസണിൽ ലോണിൽ ബയേണിന് വേണ്ടി കളിച്ച് എട്ട് ഗോളുകളും ആറു അസിസ്റ്റുകളും നേടി. ആഴ്‌സണൽ ആണ് താരത്തിന് വേണ്ടി മുൻപന്തിയിൽ ഉള്ളത്. തടസ്സം നിക്കുന്നത് ഉയർന്ന ഫീയും വേതനവും.

6- ജെയിംസ് റോഡ്രിഗസ് : റയൽ മാഡ്രിഡിന്റെ കൊളംബിയൻ ഗോൾഡൻ ബോയ്. എന്നാൽ ഈ സീസണിൽ അധികവും സൈഡ് ബെഞ്ചിൽ ആകെ അഞ്ച് ലാലിഗ മത്സരത്തിൽ സ്റ്റാർട്ട്‌ ചെയ്തു. മാഞ്ചെസ്റ്റെർ യുണൈറ്റഡ് ആണ് താരത്തെ സ്വന്തമാക്കാനുള്ളത്.

7- ജാക്ക് ഗ്രീൻലിഷ് : ആസ്റ്റൺ വില്ലയുടെ മിന്നും താരം. മികച്ച ഫോമിൽ കളിക്കുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ്, ടോട്ടൻഹാം എന്നിവരാണ് രംഗത്തുള്ളത്.

8- ഗാരെത് ബെയ്ൽ : റയൽ മാഡ്രിഡ്‌ വിൽക്കാൻ ആവിശ്യപ്പെട്ടിട്ടും പോവാൻ താല്പര്യമില്ല എന്നറിയിച്ച താരം. ട്രാൻസ്ഫർ നടക്കാൻ സാധ്യത കുറവ്. എംഎൽഎസ്സ്, ചൈനീസ് ലീഗ്, പ്രീമിയർ ലീഗ് ക്ലബുകൾ രംഗത്തുണ്ട്.

9- വില്യൻ : ചെൽസിയിൽ ഈ സീസണോടെ ട്രാൻസ്ഫർ അവസാനിക്കും. പുതുക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുന്നു. അതല്ലെങ്കിൽ ക്ലബ് വിടും. പ്രീമിയർ ലീഗിൽ തുടരാൻ സാധ്യത. മുൻപന്തിയിൽ ഉള്ളത് ആഴ്‌സണൽ

10-കൂലിബലി : നാപോളിയുടെ കരുത്തനായ ഡിഫൻഡർ. നാപോളി ആവിശ്യപ്പെടുന്നത് 70 മില്യൺ പൗണ്ട്. ശക്തമായ രീതിയിൽ രംഗത്തുള്ളത് മാഞ്ചസ്റ്റർ സിറ്റി.

Leave a Reply

Your email address will not be published. Required fields are marked *