ഈ കളിയാണെങ്കിൽ യുണൈറ്റഡ് ആഴ്സണലിനോട് തോൽക്കും:ക്ലോപ്
ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന നിർണായക പോരാട്ടത്തിൽ ലിവർപൂളിന് സമനില വഴങ്ങേണ്ടി വന്നിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡാണ് ലിവർപൂളിനെ സമനിലയിൽ തളച്ചത്.രണ്ട് ടീമുകളും രണ്ട് ഗോളുകൾ വീതം നേടുകയായിരുന്നു. മത്സരത്തിന്റെ 84ആം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഇല്ലായിരുന്നുവെങ്കിൽ ഒരുപക്ഷേ ഈ മത്സരത്തിൽ ലിവർപൂളിന് പരാജയപ്പെടേണ്ടി വന്നേനെ.കിരീട പോരാട്ടത്തിൽ സജീവമായി തുടരുന്ന ലിവർപൂളിന് ഈ സമനില വലിയ തിരിച്ചടിയാണ്.അവരുടെ പ്രധാനപ്പെട്ട രണ്ട് പോയിന്റുകളാണ് യുണൈറ്റഡ് കവർന്നെടുത്തത്.
നിലവിൽ ഒന്നാം സ്ഥാനത്ത് ആഴ്സണലാണ് ഉള്ളത്. മാഞ്ചസ്റ്റർ യുണൈറ്റഡും ആഴ്സണലും തമ്മിൽ ഒരു മത്സരം നടക്കാനുണ്ട്. ആ മത്സരത്തിൽ ഒരുപക്ഷേ യുണൈറ്റഡിനെ താൻ പിന്തുണച്ചേക്കും ക്ലോപ് പറഞ്ഞിട്ടുള്ളത്. പക്ഷേ ഈ കളിയാണ് യുണൈറ്റഡ് കളിക്കുന്നതെങ്കിൽ ആഴ്സണലിനോട് അവർ പരാജയപ്പെടുമെന്നും ലിവർപൂൾ പരിശീലകൻ കൂട്ടിച്ചേർത്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
🗣️: Klopp on United-Arsenal: "If they play like they did today, [Arsenal] win that game. Sorry." pic.twitter.com/qgQsUjHZyd
— Santi™ (@ThePeakSanti) April 7, 2024
” ചിലപ്പോൾ ആ മത്സരത്തിൽ ഞാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പിന്തുണച്ചേക്കും.പക്ഷേ അപ്പോഴും ഞങ്ങൾ കിരീട പോരാട്ടത്തിൽ ഉണ്ടായിരിക്കണം. പക്ഷേ ആഴ്സണൽ നിലവിൽ ഒരു മികച്ച ടീമാണ്. മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ഞങ്ങൾക്കെതിരെ കളിച്ച പോലെയാണ് കളിക്കുന്നതെങ്കിൽ തീർച്ചയായും അവരെ ആഴ്സണൽ പരാജയപ്പെടുത്തും.അക്കാര്യത്തിൽ എനിക്ക് 100% ഉറപ്പുണ്ട്”ഇതാണ് ലിവർപൂൾ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
അതായത് യുണൈറ്റഡിന്റെ പ്രകടനം മോശമാണ് എന്ന് തന്നെയാണ് ഇദ്ദേഹം പറഞ്ഞ വെക്കുന്നത്. നേരത്തെ ലിവർപൂളിനെ FA കപ്പിൽ നിന്നും പുറത്താക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് കഴിഞ്ഞിരുന്നു. അതിന് പിന്നാലെയാണ് യുണൈറ്റഡ് ലിവർപൂളിന്റെ രണ്ട് പോയിന്റുകൾ നഷ്ടപ്പെടുത്തിയത്.ഈ സീസണൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിക്കാൻ ലിവർപൂളിന് ഇതുവരെ കഴിഞ്ഞിട്ടില്ല.