ഇവിടെ നിന്നുകൊണ്ടുതന്നെ ചാമ്പ്യൻസ് ലീഗ് നേടും: വിശ്വാസം കൈവിടാതെ എമിലിയാനോ മാർട്ടിനെസ്സ്!

ലോക ഫുട്ബോളിലെ ഏറ്റവും മികച്ച ഗോൾകീപ്പർമാരിൽ ഒരാളാണ് എമിലിയാനോ മാർട്ടിനസ്. അർജന്റീനക്ക് വേണ്ടി തകർപ്പൻ പ്രകടനമാണ് ഇദ്ദേഹം സമീപകാലത്ത് നടത്തിയിട്ടുള്ളത്.വേൾഡ് കപ്പിലെ ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ പുരസ്കാരം ഇദ്ദേഹമായിരുന്നു സ്വന്തമാക്കിയിരുന്നത്.യാഷിൻ ട്രോഫി നേടാൻ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്ന ഗോൾകീപ്പറും എമിലിയാനോ മാർട്ടിനസ് തന്നെയാണ്.

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ആസ്റ്റൻ വില്ലക്ക് വേണ്ടിയാണ് നിലവിൽ ഈ സൂപ്പർ താരം കളിച്ചുകൊണ്ടിരിക്കുന്നത്.ആസ്റ്റൻ വില്ലക്കൊപ്പം ഇതുവരെ കിരീടങ്ങൾ ഒന്നും നേടാൻ ഈ ഗോൾകീപ്പർക്ക് കഴിഞ്ഞിട്ടില്ല
.എന്നാൽ വില്ലയിൽ വച്ചുകൊണ്ട് തന്നെ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ കഴിയുമെന്നുള്ള ഒരു വിശ്വാസം ഈ ഗോൾകീപ്പർ ഇപ്പോൾ പ്രകടിപ്പിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” നിങ്ങൾ എന്റെ ആദ്യത്തെ ഇന്റർവ്യൂകൾ നോക്കുകയാണെങ്കിൽ മനസ്സിലാകും, ഞാനെപ്പോഴും ചാമ്പ്യൻസ് ലീഗ് കിരീടം നേടുന്നതിനെക്കുറിച്ച് സംസാരിക്കാറുണ്ട്.ഞാൻ ക്ലബ്ബ് വിടുമ്പോൾ ക്ലബ്ബിനോടൊപ്പം ഞാൻ ഒരു കിരീടം നേടിയിരിക്കും, അല്ലെങ്കിൽ ഒരു ചാമ്പ്യൻസ് ലീഗ് കിരീടം നേടിയിരിക്കും. ചാമ്പ്യൻസ് ലീഗ് കിരീടം ആഗ്രഹിക്കുന്ന ഒരു ക്ലബ്ബാണ് ആസ്റ്റൻ വില്ല. അവിടേക്ക് എങ്ങനെ എത്താം എന്നതിനെക്കുറിച്ച് ഞങ്ങൾ സംസാരിക്കാറുണ്ട്. ഞാനിവിടെക്ക് വന്നിട്ടുള്ളത് എന്റെ സമയം പാഴാക്കാനല്ല.മുന്നോട്ടുപോവുക എന്നുള്ളത് തന്നെയാണ് എന്റെ ലക്ഷ്യം. ചാമ്പ്യൻസ് ലീഗ് കിരീടം തന്നെയാണ് എന്റെ ലക്ഷ്യം “എമി മാർട്ടിനസ് പറഞ്ഞു.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഈ സീസണിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ഇപ്പോൾ ആസ്റ്റൻ വില്ലക്ക് സാധിക്കുന്നുണ്ട്.9 മത്സരങ്ങളിൽ നിന്ന് 19 പോയിന്റുകൾ അവർ നേടിയിട്ടുണ്ട്.നിലവിൽ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് വില്ല ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *