ഇവരാണ് ഇനി യുണൈറ്റഡിന്റെ ആയുധങ്ങൾ : ടെൻ ഹാഗ് പറയുന്നു!
കഴിഞ്ഞ പ്രീമിയർ ലീഗ് മത്സരത്തിൽ ചിരവൈരികളായ ലിവർപൂളിനെ പരാജയപ്പെടുത്താൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് കഴിഞ്ഞിരുന്നു. മികച്ച പ്രകടനമായിരുന്നു യുണൈറ്റഡിന്റെ യുവനിര മത്സരത്തിൽ പുറത്തെടുത്തത്.റാഷ്ഫോർഡ്,സാഞ്ചോ എന്നിവരായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഗോളുകൾ നേടിയത്.
ഏതായാലും ഈ രണ്ടു താരങ്ങളെയും പ്രശംസിച്ചുകൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായ എറിക്ക് ടെൻ ഹാഗ് രംഗത്ത് വന്നിട്ടുണ്ട്. അതായത് എതിരാളികളെ ഭയപ്പെടുത്തുന്ന യുണൈറ്റഡിന്റെ യഥാർത്ഥ ആയുധമാവാൻ റാഷ്ഫോർഡ്- സാഞ്ചോ കൂട്ടുകെട്ടിന് സാധിക്കുമെന്നാണ് ഇപ്പോൾ ടെൻഹാഗ് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) August 24, 2022
” ഓരോ എതിരാളികൾക്കും ഭീഷണി സൃഷ്ടിക്കാനും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യഥാർത്ഥ ആയുധമാവാനും റാഷ്ഫോർഡിനും സാഞ്ചോക്കും കഴിയുമെന്ന് എനിക്ക് ഉറച്ച ബോധ്യമുണ്ട്. പക്ഷേ അതിനു വേണ്ടി അവർ എപ്പോഴും എനർജിയോടെ ഫോക്കസ്ഡായിരിക്കണം.അങ്ങനെയാണ് എന്നുണ്ടെങ്കിൽ അവരെ തടയാൻ ബുദ്ധിമുട്ടായിരിക്കും. അവരെ യഥാർത്ഥ സാഹചര്യത്തിൽ ലഭിക്കുക എന്നുള്ളതിനാണ് പ്രാധാന്യം. മത്സരത്തിന്റെ എല്ലാ മേഖലകളിലും അവർ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട് ” ഇതാണ് ടെൻ ഹാഗ് പറഞ്ഞിട്ടുള്ളത്.
ആദ്യ രണ്ടു മത്സരങ്ങളിൽ പരാജയപ്പെട്ടെങ്കിലും ലിവർപൂളിനെതിരെയുള്ള വിജയം യുണൈറ്റഡിന് വലിയ ആശ്വാസമാണ് നൽകിയിരിക്കുന്നത്.ഇനി സതാംപ്റ്റനാണ് യുണൈറ്റഡിന്റെ എതിരാളികൾ.