ഇരട്ട ഗോളുകളുമായി ഗുണ്ടോഗൻ,സിറ്റിക്ക് കിരീടം.
ഒരല്പം മുമ്പ് നടന്ന എഫ്എ കപ്പ് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വിജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റി തങ്ങളുടെ ബദ്ധവൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്. രണ്ട് ഗോളുകളും നേടിയ ഇൽകെയ് ഗുണ്ടോഗന്റെ മുന്നിലാണ് യുണൈറ്റഡ് പരാജയം സമ്മതിച്ചത്.
മത്സരത്തിന്റെ ഒന്നാം മിനിറ്റിൽ തന്നെ ഗുണ്ടോഗന്റെ തകർപ്പൻ ഗോൾ പിറന്നു. ബോക്സിന് തൊട്ടുവെളിയിൽ നിന്നുള്ള ഒരു തകർപ്പൻ വോളി ഷോട്ടിലൂടെയാണ് ഗുണ്ടോഗൻ ഗോൾ കണ്ടെത്തിയത്.33ആം മിനുട്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സമനില ഗോൾ നേടുകയായിരുന്നു. യുണൈറ്റഡിന് അനുകൂലമായി ലഭിച്ച പെനാൽറ്റി ബ്രൂണോ പിഴവുകൾ ഒന്നും കൂടാതെ വലയിൽ എത്തിച്ചു.
FULL-TIME | MANCHESTER IS BLUE!!! 🏆💙
— Manchester City (@ManCity) June 3, 2023
🔵 2-1 🔴 #ManCity pic.twitter.com/0QFTYbTfbD
എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഗുണ്ടോഗൻ വീണ്ടും ഗോൾ കണ്ടെത്തി.ഡി ബ്രൂയിനയുടെ ഫ്രീകിക്ക് ഒരു ഷോട്ടിലൂടെ താരം വലയിൽ എത്തിക്കുകയായിരുന്നു. യഥാർത്ഥത്തിൽ യുണൈറ്റഡ് പ്രതിരോധത്തിന്റെയും ഗോൾകീപ്പറുടെയും അശ്രദ്ധ മൂലമാണ് യുണൈറ്റഡിന് രണ്ടാം ഗോൾ വഴങ്ങേണ്ടി വന്നത്. ഇതിന് മറുപടി നൽകാൻ യുണൈറ്റഡ് സാധിക്കാതെ വന്നതോടെ മാഞ്ചസ്റ്റർ സിറ്റി ജയം നേടുകയും FA കപ്പ് സ്വന്തമാക്കുകയുമായിരുന്നു.
ഈ സീസണിൽ സിറ്റി നേടുന്ന രണ്ടാമത്തെ കിരീടമാണ് ഇത്.നേരത്തെ പ്രീമിയർ ലീഗ് സിറ്റി നേടിയിരുന്നു. ഇനി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഇന്റർ മിലാനാണ് സിറ്റിയുടെ എതിരാളികൾ.