ഇരട്ടഅസിസ്റ്റുകളുമായി വില്യൻ, അരങ്ങേറ്റത്തിൽ ഗോളടിച്ച് ഗബ്രിയേൽ, ബ്രസീലിയൻസിന്റെ മികവിൽ പീരങ്കിപടക്ക് ജയം !
പ്രീമിയർ ലീഗിൽ ഇന്ന് നടന്ന ആദ്യ റൗണ്ട് പോരാട്ടത്തിൽ തകർപ്പൻ ജയം നേടി കൊണ്ട് ആഴ്‌സണൽ തുടക്കം ഗംഭീരമാക്കി. ഫുൾഹാമിന്റെ മൈതാനത്ത് വെച്ച് നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് പീരങ്കിപ്പട എതിരാളികളെ തകർത്തു വിട്ടത്. ആഴ്‌സണലിന് വേണ്ടിയുള്ള ആദ്യമത്സരത്തിൽ തന്നെ ഇരട്ട അസിസ്സ്റ്റുകൾ നേടിയ വില്യനും അരങ്ങേറ്റത്തിൽ തന്നെ ഗോൾ നേടിയ ഗബ്രിയേലുമായിരുന്നു പീരങ്കിപ്പടയുടെ വിജയശില്പികൾ. ശേഷിച്ച ഗോളുകൾ ലാക്കസാട്ടെ, ഒബമയാങ് എന്നിവരാണ് നേടിയത്. ജയത്തോടെ നിർണായകമായ മൂന്ന് പോയിന്റുകൾ പോക്കറ്റിലാക്കി കൊണ്ട് ഗണ്ണേഴ്സ് സീസണിന് തുടക്കം കുറിച്ചു.
Three goals. Three points.#FULARS pic.twitter.com/OSWrzf26JH
— Arsenal (@Arsenal) September 12, 2020
മത്സരത്തിന്റെ എട്ടാം മിനുട്ടിൽ തന്നെ ഗോൾ നേടികൊണ്ട് ലാക്കസാട്ടെ ഗോൾവേട്ടക്ക് തുടക്കം കുറിച്ചിരുന്നു. ബോക്സിനകത്തു നടന്ന കൂട്ടപ്പൊരിച്ചിലിനൊടുവിൽ വീണുകിട്ടിയ ബോൾ ലാക്കസാട്ടെ അടിച്ചു കയറ്റുകയായിരുന്നു. ആദ്യ പകുതിയിൽ ഈ ഗോളിന്റെ ലീഡുമായാണ് ആഴ്സനൽ കളം വിട്ടത്. രണ്ടാം പകുതിയുടെ 49-ആം മിനുട്ടിലാണ് ഗബ്രിയേലിന്റെ ഗോൾ പിറന്നത്. വില്യന്റെ കോർണർ കിക്കിൽ നിന്നും ഒരു തകർപ്പൻ ഹെഡർ വഴിയാണ് ഗബ്രിയേൽ അരങ്ങേറ്റമത്സരം തന്നെ ഗോളടിച്ചു കൊണ്ട് ഗംഭീരമാക്കിയത്. എട്ട് മിനുട്ടുകൾക്ക് ശേഷം അടുത്ത ഗോളും പിറന്നു. വില്യന്റെ മനോഹരമായ ഒരു ലോങ്ങ് പാസ് പിടിച്ചെടുത്ത ഒബമയാങ് ഒരു കരുത്തുറ്റഷോട്ടിലൂടെ വലകുലുക്കുകയായിരുന്നു. ആഴ്സണലിന്റെ അടുത്ത മത്സരം സെപ്റ്റംബർ ഇരുപതിനാണ്. വെസ്റ്റ്ഹാമാണ് പീരങ്കിപ്പടയുടെ അന്നത്തെ എതിരാളികൾ.
Well, that was fun.
— Arsenal (@Arsenal) September 12, 2020
⚪️ 0-3 🔵 (FT)#FULARS