ഇന്ന് നടക്കേണ്ട മാഞ്ചസ്റ്റർ സിറ്റി-ആഴ്സണൽ പോരാട്ടം മാറ്റിവെച്ചത് എന്തുകൊണ്ട്?
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് നടക്കുന്ന പന്ത്രണ്ടാം റൗണ്ട് പോരാട്ടത്തിൽ ഒരുപാട് മത്സരങ്ങൾ അരങ്ങേറുന്നുണ്ട്. ലീഗിലെ എല്ലാ പ്രമുഖ ടീമുകളും ഇന്നിറങ്ങുന്നുണ്ട്. വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിയും ആർസണലും തമ്മിലുള്ള പോരാട്ടവും ഇന്ന് തന്നെയായിരുന്നു നിശ്ചയിക്കപ്പെട്ടിരുന്നത്. എന്നാൽ ഇന്നത്തെ മത്സരം മാറ്റിവെക്കപ്പെട്ടിട്ടുണ്ട്.
എന്തുകൊണ്ടാണ് ആഴ്സണലും മാഞ്ചസ്റ്റർ സിറ്റിയും തമ്മിലുള്ള പോരാട്ടം മാറ്റിവെച്ചത് എന്നുള്ളതിന്റെ കാരണം മാഞ്ചസ്റ്റർ ഈവനിംഗ് ന്യൂസ് പുറത്ത് വിട്ടിട്ടുണ്ട്. അതായത് എലിസബത്ത് രാഞ്ജി അന്തരിച്ചത് കാരണം പല പ്രീമിയർ ലീഗ് മത്സരങ്ങളും മാറ്റിവച്ചിരുന്നു. ഇതോടൊപ്പം തന്നെ ആഴ്സണലിന്റെ ഒരു യൂറോപ്പ ലീഗ് മത്സരവും മാറ്റിവച്ചിരുന്നു.
🚨 It's another Euro wraparound special!
— Arsenal Programme (@AFCProgramme) October 18, 2022
PSV issue available to order now, featuring…
🗣 @ReissNelson9 exclusive
© Odegaard's captain's notes
💫 Young Gun Josh Nichols
🖼 HUGE Takehiro Tomiyasu poster, and more
Order today and we'll post tomorrowhttps://t.co/SO5txmgYJS pic.twitter.com/980eHQ3gRp
പിഎസ് വിക്കെതിരെയുള്ള മത്സരമായിരുന്നു അന്ന് മാറ്റിവച്ചിരുന്നത്. ഇത് ഉടൻതന്നെ നടത്താൻ ആഴ്സണൽ നിർബന്ധിതരാവുകയായിരുന്നു. ഇതേ തുടർന്ന് ആഴ്സണൽ പ്രീമിയർ ലീഗുമായും യൂറോപ്പ്യൻ ബോഡിയുമായും ചർച്ചകൾ നടത്തിയിരുന്നു. അതുകൊണ്ടുതന്നെ ഒക്ടോബർ 20 അതായത്,നാളെത്തേക്ക് ഈ മത്സരം നടത്താൻ തീരുമാനിക്കുകയായിരുന്നു.
ഈ മത്സരം കളിക്കേണ്ടത് കൊണ്ടാണ് മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ഇന്ന് നടക്കേണ്ട മത്സരം മാറ്റിവച്ചിരിക്കുന്നത്. ഇനി ഈ മത്സരം എന്ന് നടക്കുമെന്നുള്ളത് നിശ്ചയിച്ചിട്ടില്ല. ഏതായാലും ഈ വർഷം തന്നെ നടത്താനാണ് ഉദ്ദേശിക്കുന്നത്.27 പോയിന്റ് ഉള്ള ആഴ്സണലാണ് നിലവിൽ പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്ത് ഉള്ളത്. 4 പോയിന്റ് കുറവുള്ള മാഞ്ചസ്റ്റർ സിറ്റി നിലവിൽ രണ്ടാം സ്ഥാനത്താണ്.