ഇന്ന് അത്ലറ്റിക്കോക്കെതിരെ,റൊണാൾഡോയുടെ കാര്യത്തിൽ എന്ത്കൊണ്ട് ആശങ്കപ്പെടുന്നില്ല? റാൾഫ് പറയുന്നു!

ഇന്ന് യുവേഫ ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന രണ്ടാം പാദ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എതിരാളികൾ അത്ലറ്റിക്കോ മാഡ്രിഡാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30-ന് ഓൾഡ് ട്രഫോഡിൽ വെച്ചാണ് ഈ ഒരു മത്സരം നടക്കുക. ആദ്യപാദ മത്സരം സമനിലയിൽ കലാശിച്ചതിനാൽ ഇരുടീമുകൾക്കും ഈ മത്സരം വളരെ നിർണ്ണായകമാണ്.

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയിലാണ് യുണൈറ്റഡിന്റെ മുഴുവൻ പ്രതീക്ഷകളും. കഴിഞ്ഞ ടോട്ടൻഹാമിനെതിരെയുള്ള മത്സരത്തിൽ ഒരു തകർപ്പൻ ഹാട്രിക് സ്വന്തമാക്കാൻ റൊണാൾഡോക്ക് സാധിച്ചിരുന്നു. മാത്രമല്ല മികച്ച റെക്കോർഡുകളാണ് ക്രിസ്റ്റ്യാനോയ്ക്ക് അത്ലറ്റിക്കോക്കെതിരെയുള്ളത്.

എന്നാൽ മൂന്ന് ദിവസങ്ങൾക്ക് ശേഷം വീണ്ടും ക്രിസ്റ്റ്യാനോ ഒരു നിർണായക മത്സരത്തിന് ഇറങ്ങുമ്പോൾ അദ്ദേഹത്തിന്റെ ശാരീരിക ക്ഷമതയുടെ കാര്യത്തിൽ ആശങ്കയുണ്ടോ എന്നുള്ള ഒരു ചോദ്യം യുണൈറ്റഡ് പരിശീലകനായ റാൾഫിനോട് ചോദിക്കപ്പെട്ടിരുന്നു.എന്നാൽ അക്കാര്യത്തിൽ ആശങ്കയില്ലെന്നും തന്റെ ശരീരത്തെ നന്നായി പരിപാലിക്കുന്ന ആളാണ് ക്രിസ്റ്റ്യാനോ എന്നുമാണ് റാൾഫ് പറഞ്ഞത്.അദ്ദേഹത്തിന്റെ വാക്കുകളെ മാഞ്ചസ്റ്റർ ഈവനിംഗ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” അദ്ദേഹത്തിന്റെ കാര്യത്തിൽ എനിക്ക് ആശങ്ക ഒന്നുമില്ല.എന്തെന്നാൽ തന്റെ ശരീരത്തെ നന്നായി പരിപാലിക്കുന്ന ഒരു വ്യക്തിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. എന്ത് ചെയ്യണമെന്നുള്ളത് അദ്ദേഹത്തിന് തന്നെ അറിയാം. അതുകൊണ്ടുതന്നെ അക്കാര്യത്തിൽ എനിക്ക് പേടിയൊന്നുമില്ല. അദ്ദേഹത്തിന് ഇനിയും മൂന്നു ഗോളുകൾ നേടാൻ കഴിയുമോ എന്നുള്ളത് നമുക്ക് നോക്കിക്കാണാം. ഇത്തരത്തിലുള്ള ഒരു ടീമിനെതിരെ മൂന്ന് ഗോളുകൾ നേടുക എന്നുള്ളത് എളുപ്പമുള്ള ഒരു കാര്യമല്ല. പക്ഷേ കഴിഞ്ഞ മത്സരത്തിലെ ക്രിസ്റ്റ്യാനോയുടെ പ്രകടനം വളരെ മികച്ചതായിരുന്നു. അത്തരത്തിലുള്ള ഒരു പ്രകടനം ഈ മത്സരത്തിലും ലഭിക്കുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത് ” ഇതാണ് റാൾഫ് പറഞ്ഞിട്ടുള്ളത്.

ഈ സീസണിൽ മികച്ച രൂപത്തിലാണ് ക്രിസ്റ്റ്യാനോ കളിച്ചു കൊണ്ടിരിക്കുന്നത്. യുണൈറ്റഡിന് വേണ്ടി ആകെ 31 മത്സരങ്ങൾ കളിച്ച താരം 18 ഗോളുകൾ നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *