ഇന്നലെ റൊണാൾഡോ യുണൈറ്റഡുമായി നടത്തിയ ചർച്ചയിൽ എന്ത് സംഭവിച്ചു? ടെലെഗ്രാഫിന്റെ കണ്ടെത്തൽ!
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഭാവിയെക്കുറിച്ച് നിരവധി റൂമറുകൾ പ്രചരിക്കുന്നതിനിടെ താരം കഴിഞ്ഞ ദിവസം മാഞ്ചസ്റ്ററിലേക്ക് തന്നെ തിരിച്ചെത്തിയിരുന്നു. മാത്രമല്ല ഇന്നലെ അദ്ദേഹം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലന മൈതാനത്ത് എത്തിയിരുന്നു.തന്റെ ഏജന്റായ ജോർഗെ മെന്റസിനൊപ്പമായിരുന്നു റൊണാൾഡോ കാരിങ്‌ടണിൽ എത്തിയിരുന്നത്.
തന്റെ ഭാവിയെ കുറിച്ച് സംസാരിക്കാൻ വേണ്ടിയായിരുന്നു റൊണാൾഡോ കാരിങ്‌ടണിൽ എത്തിയിരുന്നത്. തുടർന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനായ എറിക്ക് ടെൻ ഹാഗുമായി റൊണാൾഡോയും ജോർഗെ മെന്റസും ചർച്ചകൾ നടത്തിയിട്ടുണ്ട്. പ്രമുഖ മാധ്യമമായ ദി ടെലെഗ്രാഫാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മാത്രമല്ല ആ ചർച്ചയിൽ എന്ത് സംഭവിച്ചു എന്നുള്ളതും ഇവർ കണ്ടെത്തിയിട്ടുണ്ട്.അതായത് മാഞ്ചസ്റ്റർ യുണൈറ്റഡിൽ തന്നെ തുടരാനാണ് എറിക്ക് ടെൻ ഹാഗ് റൊണാൾഡോയോട് ആവശ്യപ്പെട്ടിട്ടുള്ളത്. തന്റെ പ്ലാനുകളിൽ വ്യക്തമായ ഇടമുണ്ട് എന്നുള്ള കാര്യം റൊണാൾഡോയെ ടെൻ ഹാഗ് അറിയിച്ചിട്ടുണ്ട്. താരത്തെ നഷ്ടപ്പെടുത്താൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഉദ്ദേശിക്കുന്നില്ല.
Richard Arnold and Sir Alex Ferguson were both at Carrington today, although the club would not say whether or not they were directly involved in talks with Ronaldo. https://t.co/62NYc62DlJ
— Telegraph Sport (@TelegraphSport) July 26, 2022
അതേസമയം റൊണാൾഡോ തന്റെ നിലപാടിലും മാറ്റം വരുത്തിയിട്ടില്ല. ചാമ്പ്യൻസ് ലീഗ് കളിക്കണമെന്ന് ആഗ്രഹത്താൽ യുണൈറ്റഡ് വിടാൻ തന്നെയാണ് ഇപ്പോഴും റൊണാൾഡോയുടെ തീരുമാനം.ഇക്കാര്യം റൊണാൾഡോ പരിശീലകനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.മെന്റസാവട്ടെ എത്രയും പെട്ടെന്ന് ഈ വിഷയം പരിഹരിക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
അതേസമയം അലക്സ് ഫെർഗൂസൻ,റിച്ചാർഡ് അർനോൾഡ്,ഡേവിഡ് ഗിൽ, ബ്രയാൻ റോബ്സൺ എന്നിവരും ഇന്നലെ കാരിങ്‌ടണിൽ ഉണ്ടായിരുന്നു.എന്നാൽ ഇവർ റൊണാൾഡോയുടെ കാര്യം ചർച്ച ചെയ്യാൻ വന്നതല്ലെന്നും മറിച്ച് മുൻകൂട്ടി നിശ്ചയിച്ച ഫുട്ബോൾ ബോർഡ് ലോഞ്ചിന് വന്നതാണ് എന്നുമാണ് ടെലെഗ്രാഫിന്റെ കണ്ടെത്തൽ.
ഏതായാലും നിലവിൽ ഒരു തീരുമാനത്തിലെത്താൻ കഴിഞ്ഞിട്ടില്ല. പക്ഷേ എത്രയും പെട്ടെന്ന് ഈ വിഷയം പരിഹരിക്കാനാണ് മാഞ്ചസ്റ്റർ യുണൈറ്റഡും താരവും ആഗ്രഹിക്കുന്നത്.