ഇനിയും റിസ്ക്ക് എടുക്കും,സഹായിച്ചത് ഫുട്സാൽ :എടേഴ്സൺ!

ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച ഗോൾകീപ്പർമാരിൽ ഒരാളാണ് മാഞ്ചസ്റ്റർ സിറ്റിയുടെ ബ്രസീലിയൻ ഗോൾ കീപ്പറായ എടേഴ്സൺ. വളരെയധികം ബോൾ പ്ലെയിങ് കപ്പാസിറ്റിയുള്ള ഒരു ഗോൾ കീപ്പറാണ് ഇദ്ദേഹം. പലപ്പോഴും റിസ്ക്കി ആയിട്ട് ബോൾ പ്ലെയിങ്ങ് നടത്തുന്നതിൽ എടേഴ്സൺ പ്രശസ്തി നേടിയിട്ടുണ്ട്. ഇതിന്റെ പേരിൽ അദ്ദേഹത്തിന് വിമർശനങ്ങൾ കേൾക്കാറുമുണ്ട്.

എന്നാൽ ഇതിനെക്കുറിച്ച് ഇപ്പോൾ എഡെഴ്സൺ ചില കാര്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ഒരു ഗോൾകീപ്പർ എന്ന നിലയിൽ ബോൾ പ്ലെയിങ് കപ്പാസിറ്റി തനിക്ക് ലഭിക്കാൻ സഹായിച്ചത് ഫുട്സാൽ ആണ് എന്നാണ് ഇദ്ദേഹം വെളിപ്പെടുത്തിയിട്ടുള്ളത്. എത്രയധികം സമ്മർദ്ദം ഉണ്ടെങ്കിലും വളരെ ശാന്തതയോടു കൂടി പാസ്സുകൾ നൽകാനൊക്കെ ഫുട്സാൽ സഹായകരമായിട്ടുണ്ടെന്നും എഡെഴ്സൺ കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

“എന്നെ ഫുട്സാൽ വളരെയധികം ഹെൽപ്പ് ചെയ്തിട്ടുണ്ട്.ശാന്തമായി നിലകൊള്ളാനും യഥാർത്ഥ തീരുമാനങ്ങൾ എടുക്കാനും ശരിയായ പാസുകൾ നൽകാനും ഫുട്സാൽ എന്നെ വളരെയധികം സഹായിച്ചു. കാരണം വളരെ ചെറിയ മൈതാനത്താണ് ഫുട്സാൽ കളിക്കുക.അതുകൊണ്ടുതന്നെ ഒരുപാട് സമയം സമ്മർദ്ദങ്ങളിൽ അവിടെ നമുക്ക് തുടരേണ്ടിവരും. അങ്ങനെ ആ സമ്മർദ്ദങ്ങൾ പതിയെ ഇല്ലാതാവും.ഞാൻ റിസ്കി ആയിട്ട് കളിക്കുന്ന സമയത്ത് ആരാധകരുടെ നെഞ്ചിടിക്കുന്ന ശബ്ദം എനിക്ക് കേൾക്കാം. പക്ഷേ അതൊന്നും എന്നെ ബാധിക്കാറില്ല.ഞാൻ എപ്പോഴും കൂൾ ആയി കൊണ്ട് തന്നെയാണ് ഉണ്ടാവുക.എതിരാളികൾ എന്നെ പ്രഷർ ചെയ്യുന്ന സമയത്ത് ഫ്രീ ആയിട്ടുള്ള ഒരാളെ കണ്ടെത്തുക എന്നുള്ളതാണ് എന്റെ ജോലി. ഞാൻ അത് ചെയ്യുക തന്നെ ചെയ്യും ” ഇതാണ് ഇപ്പോൾ എടേഴ്സൺ പറഞ്ഞിട്ടുള്ളത്.

ഈ ഇംഗ്ലീഷ് പ്രീമിയർ ലീഗ് സീസണിൽ 28 മത്സരങ്ങളാണ് ഈ താരം മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി കളിച്ചിട്ടുള്ളത്. അതിൽ നിന്ന് 10 ക്ലീൻ ഷീറ്റുകൾ നേടാൻ എടേഴ്സന് സാധിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *