ഇത് തികച്ചും അനാദരവ്, അദ്ദേഹം അർഹിക്കുന്നില്ല: ഹാരി മഗ്വയ്ർക്ക് പിന്തുണയുമായി ടെൻ ഹാഗ്.
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇംഗ്ലീഷ് ഡിഫൻഡറായ ഹാരി മഗ്വയ്ർ വളരെയധികം ബുദ്ധിമുട്ടേറിയ ഒരു സമയത്തിലൂടെയാണ് ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഇംഗ്ലണ്ടിന്റെ മത്സരത്തിൽ അദ്ദേഹം ഒരു സെൽഫ് ഗോൾ വഴങ്ങിയിരുന്നു. ഇതോടുകൂടി വിമർശനങ്ങൾ അധികരിച്ചിരുന്നു. ഇതോടെ മഗ്വയ്ർക്ക് പിന്തുണ അർപ്പിച്ചുകൊണ്ട് അദ്ദേഹത്തിന്റെ അമ്മ ഒരു സ്റ്റേറ്റ്മെന്റ് ഇറക്കുകയും ചെയ്തിരുന്നു.
സോഷ്യൽ മീഡിയയിലൂടെ ഈ യുണൈറ്റഡ് താരത്തിന് ലഭിക്കുന്ന വിമർശനങ്ങളും അധിക്ഷേപങ്ങളും ഭീകരമാണ്.ഈയൊരു അവസരത്തിൽ അദ്ദേഹത്തിന് പിന്തുണയുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായ എറിക്ക് ടെൻ ഹാഗ് രംഗത്ത് വന്നിട്ടുണ്ട്.ഹാരി മഗ്വയ്റോട് കാണിക്കുന്നത് തികച്ചും അനാദരവാണെന്നും അദ്ദേഹം ഈ വിമർശനങ്ങളൊന്നും അർഹിക്കുന്നില്ല എന്നുമാണ് ടെൻ ഹാഗ് പറഞ്ഞിട്ടുള്ളത്.യുണൈറ്റഡ് പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.
Harry Maguire – Leicester days pic.twitter.com/tach6oQwgw
— EH🌋 (@EH15ii) September 15, 2023
” ഞാൻ ഒരുപാട് തവണ പറഞ്ഞിട്ടുണ്ട്,ഹാരി മഗ്വയ്റോട് കാണിക്കുന്നതെല്ലാം തികച്ചും ബഹുമാനമില്ലാത്ത പ്രവർത്തികളാണ്.അദ്ദേഹം ഒരിക്കലും ഇത്തരത്തിലുള്ള വിമർശനങ്ങൾ അർഹിക്കുന്നില്ല.അദ്ദേഹം വളരെ മികച്ച ഒരു താരമാണ്, മികച്ച പ്രകടനം അദ്ദേഹം നൽകാറുമുണ്ട്. അദ്ദേഹത്തിന്റെ കരിയറിലേക്ക് ഒന്ന് നോക്കൂ. ഇനിയും ഒരുപാട് അദ്ദേഹത്തിന് ചെയ്യാനുണ്ട്. മികച്ച പ്രകടനം നടത്തിക്കൊണ്ട് ഇതിനെല്ലാം തടയിടാൻ അദ്ദേഹത്തിന് സാധിക്കും.ടീമാണ് എല്ലാത്തിനും മുകളിൽ.എല്ലാവരും അവരവരുടെ റോളുകൾ ചെയ്യുന്നു. അത് കൃത്യമായ രീതിയിൽ മാനേജ് ചെയ്യേണ്ടതുണ്ട് ” ഇതാണ് യുണൈറ്റഡ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
പലപ്പോഴും മോശം പ്രകടനം നടത്തുന്നതിനാൽ മഗ്വയ്റെ സ്റ്റാർട്ടിങ് ഇലവനിൽ ഈ പരിശീലകൻ ഉൾപ്പെടുത്താറില്ല.അദ്ദേഹത്തെ ഒഴിവാക്കാനുള്ള ശ്രമങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡ് നടത്തിയിരുന്നു.വെസ്റ്റ് ഹാം അദ്ദേഹത്തെ സ്വന്തമാക്കാൻ മുന്നോട്ടുവരികയും ചെയ്തിരുന്നു. എന്നാൽ മഗ്വയ്ർ ക്ലബ്ബ് വിടാൻ വിസമ്മതിക്കുകയായിരുന്നു.